നാലാം വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ബാല. ഇത് തന്‍റെ അവസാന വിവാഹമാണെന്നും മലയാളം വായിക്കാന്‍ അറിയാത്തതിനാല്‍ ട്രോള്‍ ചെയ്യുന്നവര്‍ ഇനി ഇംഗ്ലീഷില്‍ ട്രോള്‍ പങ്കുവയ്ക്ക്ണമെന്നും ബാല പറഞ്ഞു. താരത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയില്‍ നിര്‍ത്തി താരത്തിന്‍റെ പ്രതികരണം.
"ഒരുപാട് ട്രോളുകളൊക്കെ ഇറങ്ങിയിരുന്നു. ഇത് അവസാനത്തെ വിവാഹമാണ് കേട്ടോ. അതായിരിക്കും ഇനി നിങ്ങള്‍ ചോദിക്കാന്‍ പോകുന്നത്. കഷ്‌ടങ്ങള്‍ നമുക്കേ അറിയൂ. ട്രോളുകള്‍ വന്നപ്പോഴും വേദന ഉള്ള കാര്യങ്ങള്‍ ചിലര്‍ ഇട്ടപ്പോള്‍ ഞാന്‍ കോകിലയോട് ചോദിച്ചു. ഞാനൊരു സിനിമാക്കാരനാണ്, ഇതൊക്കെ കണ്ടിട്ടിട്ട് നിനക്ക് ഇതൊക്കെ കാണുമ്പോള്‍ വിഷമമുണ്ടോയെന്ന്, "ഇല്ല എനക്ക് മലയാളം തെരിയാത് മാമാ" എന്നായിരുന്നു അവളുടെ മറുപടി. എനിക്കും മലയാളം വായിക്കാന്‍ അറിയില്ല. ട്രോള്‍ ചെയ്യുന്നവരോടും എന്നെക്കുറിച്ച് നെഗറ്റീവ് എഴുതുന്നവരോടും ഒരു അപേക്ഷയുണ്ട്. കുറച്ച് ഇംഗ്ലീഷ് കൂടി ചേര്‍ത്താല്‍ മനസിലാകും. അതുകൊണ്ട് മുഴുവന്‍ മലയാളത്തില്‍ എഴുതാതിരിക്കുക", ബാല പറഞ്ഞു.
ചെറുപ്പം മുതലേ മാമനെ ഒരുപാട് ഇഷ്‌ടമായിരുന്നു. ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. ഇവിടെ കേരളത്തില്‍ വന്നതിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. മാമനെ കുറിച്ച് മാത്രമൊരു ഡയറി എഴുതി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കോകില ബാലയെ കുറിച്ച് പറഞ്ഞു.