കേരളം

kerala

ETV Bharat / education-and-career

ജെഇഇ മെയിൻ പരീക്ഷ രീതിയില്‍ മാറ്റം; 2025 മുതല്‍ ഇപ്രകാരമായിരിക്കുമെന്ന് എന്‍ടിഎ - CHANGE IN JEE MAIN EXAM PATTERN

പരീക്ഷ കൊവിഡിന് മുമ്പുള്ള രീതിയിലേക്ക് മാറുമെന്ന് എന്‍ടിഎ അറിയിച്ചു.

JEE MAIN EXAM PATTERN CHANGE  NTA EXAM PATTERN CHANGE  ജെഇഇ മെയിൻ പരീക്ഷ  എന്‍ടിഎ പരീക്ഷ രീതിയില്‍ മാറ്റം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 18, 2024, 12:36 PM IST

ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ മെയിൻ) രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി എന്‍ടിഎ. ജെഇഇ മെയിൻ 2025, കൊവിഡിന് മുമ്പുള്ള ഫോർമാറ്റിലേക്ക് മാറുമെന്നാണ് എന്‍ടിഎ അറിയിച്ചത്. കൊവിഡ്-19 സമയത്ത് അവതരിപ്പിച്ച, ചോദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം നിർത്തലാക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പുതുക്കിയ രീതിയില്‍, സെക്ഷൻ ബി-യിലെ അഞ്ച് ചോദ്യങ്ങൾക്കും ഉദ്യോഗാർത്ഥികൾ ഉത്തരം നൽകണം.

കൊവിഡ് -19 സമയത്ത് ജെഇഇ (മെയിൻ) പരീക്ഷയിൽ ഓരോ വിഷയത്തിന്‍റെയും സെക്ഷൻ ബി-യിലെ അഞ്ച് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്തരം നല്‍കിയാല്‍ മതിയായിരുന്നു. ജെഇഇ (മെയിൻ) 2021 മുതൽ 2024 ഈ സമ്പ്രദായമായിരുന്നു തുടര്‍ന്നുപോന്നിരുന്നത്. കൊവിഡ് സമയത്ത് നേരിട്ടിരുന്ന വെല്ലുവിളികളെ നേരിടാനായിരുന്നു ഈ മാറ്റം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'പേപ്പർ 1 (ബി.ഇ./ബി. ടെക്), പേപ്പർ 2 എ (ബി ആർച്ച്), പേപ്പർ 2 ബി (ബി പ്ലാനിങ്) എന്നിവയ്‌ക്കായുള്ള ജെഇഇ (മെയിൻ) 2025 പരീക്ഷ ഘടന അതിന്‍റെ യഥാർഥ ഫോർമാറ്റിലേക്ക് മടങ്ങും. ബി വിഭാഗത്തിൽ ഓരോ വിഷയത്തിനും 5 (അഞ്ച്) ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ. ഓപ്ഷനുകളില്ലാതെ 5 (അഞ്ച്) ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതേണ്ടതുണ്ട്'- എൻടിഎയുടെ പ്രസ്‌താവനയില്‍ പറയുന്നു

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ജെഇഇ മെയിൻ പരീക്ഷയ്ക്കുള്ളത്. ജെഇഇ ചോദ്യപേപ്പർ രണ്ട് വിഭാഗമായാണുണ്ടാവുക. ആകെ 90 ചോദ്യങ്ങളും ഓരോ വിഭാഗത്തിലും 30 ചോദ്യങ്ങളുമുണ്ട്. എ വിഭാഗത്തിൽ 20 ചോദ്യങ്ങളും ബി വിഭാഗത്തിൽ അഞ്ച് ചോദ്യങ്ങളുമാണുള്ളത്.

എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരീക്ഷ പാറ്റേൺ സംബന്ധിച്ച വിശദമായ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുമെന്ന് എന്‍ടിഎ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് www.nta.ac.in , https://jeemain.nta.nic.in/ എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കാം.

Also Read:നളന്ദ സർവകലാശാലയുടെ പുനരുജ്ജീവനം; ആസിയാൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ഇരട്ടിയാക്കുമെന്ന് ഇന്ത്യ

ABOUT THE AUTHOR

...view details