കേരളം

kerala

ETV Bharat / education-and-career

സര്‍വം സജ്ജം, ഇനി അഞ്ചുനാള്‍ അനന്തപുരിയില്‍; കൗമാര കലയ്‌ക്ക് ഇന്ന് തുടക്കം - SCHOOL KALOLSAVAM 2025

ഔദ്യോഗിക ഉദ്‌ഘാടനം രാവിലെ 10ന് പ്രധാന വേദിയായ നിളയില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.

SCHOOL KALOLSAVAM 2025 BEGINS  KALOLSAVAM 2025  KALOLSAVAM 2025 THIRUVANANTHAPURAM  സംസ്ഥാന സ്‌കൂള്‍ കലോത്സവം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 4, 2025, 6:31 AM IST

തിരുവനന്തപുരം :63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കൗമാര കലാമാമാങ്കത്തിന് തിരിതെളിയുക. രാവിലെ 10 മണിക്ക് ഒന്നാം വേദിയായ നിളയിലാകും ഔപചാരിക ഉദ്‌ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിക്കും.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ആണ് സ്വാഗതം പറയുക. മന്ത്രിമാരായ ജിആര്‍ അനില്‍, കെ രാജന്‍, എകെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെഎന്‍ ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികളാണ് പരിപാടിയില്‍ പങ്കെടുക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കലോത്സവ സ്വാഗത ഗാനത്തിന്‍റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതു വിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ തിട്ടപ്പെടുത്തിയതാണ് സ്വാഗത ഗാനം. വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സംഘനൃത്തവും ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി അരങ്ങേറും. ഉദ്‌ഘാടന ശേഷം ഒന്നാം വേദിയില്‍ നടക്കുന്ന ആദ്യ മത്സര ഇനം മോഹിനിയാട്ടമായിരിക്കും. 24 വേദികളിലായാണ് ഇന്ന് മത്സരങ്ങള്‍ നടക്കുക.

ഇന്നലെ പ്രധാനവേദിയായ നിളയില്‍ എത്തിയ കലോത്സവ സ്വര്‍ണക്കപ്പിന് ആവേശോജ്വലമായ വരവേല്‍പ്പാണ് ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രി ജി ആർ അനിൽ, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ്‌, വി ജോയ് എംഎൽഎ എന്നിവരാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും സ്വീകരണമേറ്റു വാങ്ങി രാത്രി 8 മണിയോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ സ്വർണ്ണക്കപ്പിനെ സ്വീകരിച്ചത്.

കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷന്‍ ഇന്നലെ രാവിലെ 10 മണി മുതല്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം എസ്‌എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള 7 കൗണ്ടറുകളിലായാണ് രജിസ്‌ട്രേഷന്‍ നടന്നത്. 14 ജില്ലകള്‍ക്കും പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കും ക്രമീകരിച്ചിരുന്നു.

Also Read:

അച്ഛന്‍റെ ചിതയെരിയും മുമ്പ് ഒപ്പന കളിക്കേണ്ടി വന്ന സുകന്യ; മലയാളികള്‍ മറന്നുകാണില്ല ഈ പ്രകടനങ്ങള്‍, കലാമാമാങ്കത്തിലെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളിലൂടെ

വിവാദങ്ങള്‍ക്കൊടുവിൽ കലോത്സവ സ്വാഗതഗാന നൃത്താവിഷ്‌കാരം വേദിയിലേക്ക്; റിഹേഴ്‌സൽ പൂർണം

പുത്തരിക്കണ്ടത്തിനി പഴയിടത്തിന്‍റെ കൈപ്പുണ്യമേളം; പാചക കലയിലെ അഗ്രഗണ്യന്‍റെ രുചികള്‍ ഇനി അരങ്ങു കീഴടക്കും

ABOUT THE AUTHOR

...view details