കേരളം

kerala

ETV Bharat / education-and-career

ഈ കഴിവുകൾ നിങ്ങൾക്കുണ്ടോ?; എന്നാൽ ഐടി കമ്പനികൾ നിങ്ങളെ തേടി വരും - SLOW DOWN IN JOB MARKET CONTINUING - SLOW DOWN IN JOB MARKET CONTINUING

ഐടി കമ്പനികൾക്കെല്ലാം പുതിയ കഴിവുകൾ പുലർത്തുന്ന ആളുകളെ ആവശ്യമുള്ളതിനാൽ ഐഐടികളിലെ ക്യാമ്പസ് പ്ലേസ്‌മെൻ്റുകളിൽ കൂടുതൽ ആളുകൾക്കും ജോലി ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ.

IT SECTOR JOBS IN HYDERABAD  SKILLS FOR IT JOBS  ഐടി ജോലിക്കുവേണ്ട കഴിവുകൾ  ഐടി മേഖല
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 5:41 PM IST

തൊഴിൽ വിപണിയിലുളള മാന്ദ്യം ഇപ്പോളും തുടരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വർഷത്തെ ഐഐടികളിലെ ക്യാമ്പസ് പ്ലേസ്‌മെൻ്റുകളിൽ നിരാശാജനകമായ അന്തരീക്ഷമാണുളളത്. രാജ്യത്തെ 23 ഐഐടി ക്യാമ്പസുകളിൽ 38 ശതമാനം ആളുകൾക്കും ജോലി ലഭിക്കുന്നില്ല എന്നത് ഇതിന് തെളിവാണ്.

വ്യവസായ സ്ഥാപനങ്ങൾക്ക് പുതിയ കഴിവുകൾ പുലർത്തുന്ന ആളുകളെ ആവശ്യമുള്ളതിനാൽ പരമ്പരാഗത വൈദഗ്ധ്യമുള്ളവർക്ക് ജോലി കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായി മാറി. എന്നാൽ ഇത്തരം സാഹചര്യങ്ങളിലും അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വൈദഗ്ധ്യമുള്ളവരെ കമ്പനികൾ കൈവിടാറില്ല.

ഏത് സാഹചര്യത്തേയും തരണം ചെയ്യാനും നൂതനമായി ചിന്തിക്കാനും കഴിയുന്ന ആളുകളെയാണ് കമ്പനികൾ ഇപ്പോൾ അന്വേഷിക്കുന്നത്. നിങ്ങൾക്ക് ആ കഴിവുകളുണ്ടെങ്കിൽ കമ്പനികൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഉദ്യോഗാർത്ഥിയുടെ കഴിവുകൾ വ്യവസായ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നെങ്കിൽ ജോലി നിങ്ങൾക്ക് സ്വന്തം.

പ്രോഗ്രാമിങ് ലാംഗ്വേജുകൾ, സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെൻ്റ് മെത്തഡോളജി, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റ അനലിറ്റിക്‌സ്, കോഡിങ്, നിർമ്മിത ബുദ്ധിയെക്കുറിച്ചുളള അറിവ് തുടങ്ങിയ കഴിവുകളോടൊപ്പം ഒരു ടീമിലെ എല്ലാവരുമായും പ്രവർത്തിക്കുവാനും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുവാനും കഴിയുമെന്നുളളവർക്കാണ് കമ്പനികൾ മുൻഗണന നൽകുന്നത്.

നിങ്ങൾ കോളേജിലായിരിക്കുമ്പോൾ തന്നെ കമ്പനികൾക്കാവശ്യമായ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ പഠിച്ചിറങ്ങിയതിനുശേഷം ജോലിയെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടി വരില്ല. ഡിജിറ്റൽ ടൂളുകളും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഡിജിറ്റൽ വൈദഗ്ധ്യം വികസിപ്പിക്കുകയാണെങ്കിൽ മാത്രമേ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ ജോലി ലഭിക്കാൻ സാധ്യതയുള്ളൂ.

ബിരുദ വിഷയങ്ങളിൽ വൈദഗ്ധ്യം നേടുന്നതിനോടൊപ്പം തന്നെ ആശയവിനിമയ കഴിവുകളും, നേതൃത്വ ഗുണങ്ങൾ, ഉപഭോക്തൃ സേവനം തുടങ്ങിയ കഴിവുകളും വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്. വിപണി ആവശ്യങ്ങൾ നിറവേറ്റുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന കമ്പനികൾ എവിടെയും മികവ് പുലർത്തും.

അതിനാൽ അത്തരം കമ്പനികൾക്ക് വേണ്ടത് വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയുന്ന തൊഴിലാളികളെയാണ്. പരിഹാരങ്ങൾ കാണുവാനും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുവാൻ സാധിക്കുന്നവരെയും ലോകത്ത് വരാനിരിക്കുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുവാൻ കഴിവുളളവരെയുമാണ് കമ്പനികൾ തേടുന്നത്.

Also Read:കീം പരീക്ഷ സംബന്ധിച്ച് സംശയമുണ്ടോ? കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കൂ

ABOUT THE AUTHOR

...view details