കേരളം

kerala

ETV Bharat / education-and-career

ഫോറസ്‌റ്റ് റേഞ്ച് ഓഫിസറാകാം; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം; അപേക്ഷിക്കാന്‍ ഇനി നാല് ദിവസം മാത്രം - Range Forest Officer Recruitment - RANGE FOREST OFFICER RECRUITMENT

ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ തസ്‌തികയിലേക്ക് പുതിയ റിക്രൂട്ട്മെന്‍റ്. ഒക്‌ടോബര്‍ 03 വരെ അപേക്ഷിക്കാം.

FOREST OFFICER APPLICATION DATE  RANGE FOREST OFFICER SALARY  RANGE FOREST OFFICER VACANCY  ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അപേക്ഷ
Kerala PSC (File image)

By ETV Bharat Kerala Team

Published : Sep 29, 2024, 9:34 AM IST

നം വകുപ്പിൽ ഫോറസ്‌റ്റ് റേഞ്ച് ഓഫിസര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി നാല് ദിവസം മാത്രം. ഒക്‌ടോബര്‍ 03 വരെ അപേക്ഷ സമര്‍പിക്കാം. കേരള പിസ്‌സി നേരിട്ടാണ് നിയമനം നടത്തുന്നത്.

രണ്ട് പോസ്‌റ്റുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ ഒഴിവുകൾ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പിഎസ്‌സിയുടെ വെബ്സൈറ്റ് (www.keralapsc.gov.in) വഴി ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് ഇല്ല.

ശമ്പളം:55200 രൂപ മുതൽ 115300 രൂപ വരെ ശമ്പളം ലഭിക്കും.

പ്രായ പരിധി:1993 ജനുവരി 02നും 2005 ജനുവരി 1നും ഇടിയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). 31 വയസ് കവിയാന്‍ പാടില്ല. എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ ഇളവുകളുണ്ട്.

വിദ്യാഭ്യാസ യോഗ്യത:സയന്‍സ് വിഷയങ്ങളില്‍ ഡിഗ്രിയോ എന്‍ജിനിയറിങ് ഡിഗ്രിയോ നിര്‍ബന്ധം.

സയന്‍സ്:അഗ്രികള്‍ച്ചര്‍, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വിയോണ്‍മെന്‍റല്‍ സയന്‍സ്, ഫോറസ്ട്രി, ജിയോളജി, ഹോര്‍ട്ടി കള്‍ച്ചര്‍, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, വെറ്ററിനറി സയന്‍സ്, സുവോളജി.

എഞ്ചിനീയറിങ്:അഗ്രികള്‍ച്ചര്‍/ കെമിക്കല്‍/ സിവില്‍/ കമ്പ്യൂട്ടര്‍/ ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ മെക്കാനിക്കല്‍.

ശാരീരിക ക്ഷമത: പുരുഷന്മാര്‍ക്ക് 163 സെ.മീറ്ററില്‍ കുറയാത്ത പൊക്കവും സ്‌ത്രീകള്‍ക്ക് 150 സെ.മീറ്ററില്‍ കുറയാത്ത പൊക്കവും ഉണ്ടായിരിക്കണം. പുരുഷന്മാര്‍ക്ക് 79 സെ.മീറ്റര്‍ നെഞ്ച് വിരിവ് വേണം. പൊക്കത്തിലും നെഞ്ച് വിരിവിലും എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്ക് 5 സെ.മീറ്റര്‍, 2.5 സെ.മീറ്റര്‍ എന്നിങ്ങനെ യഥാക്രമം ഇളവ് നല്‍കിയിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവിധ ഘട്ടങ്ങള്‍:ആദ്യം സ്‌ക്രീനിങ് ടെസ്‌റ്റ് നടക്കും. തുടര്‍ന്ന് നടക്കുന്ന വാക്കിങ് ടെസ്‌റ്റില്‍ പുരഷന്മാര്‍ നാല് മണിക്കൂറിനുളളില്‍ 25 കി.മീറ്ററും സ്‌ത്രീകള്‍ നാല് മണിക്കൂറിനുളളില്‍ 16 കി.മീറ്ററും നടന്ന് എത്തണം. ഇതില്‍ പസാകുന്നവര്‍ക്ക് ആയിരിക്കും എഴുത്ത് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയുക. പരീക്ഷയില്‍ ജയിക്കുന്നവര്‍ക്ക് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം.

Also Read: കയ്യില്‍ ഡിഗ്രിയുണ്ടോ?; ഇന്ത്യന്‍ സ്‌റ്റാന്‍റേഡ്‌സ് ബ്യൂറോയില്‍ നിരവധി ഒഴിവുകള്‍

ABOUT THE AUTHOR

...view details