ന്യൂഡൽഹി:2024 കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ച പ്രധാനമന്ത്രി ഇന്‍റേൺഷിപ്പ് സ്‌കീമിന് 6.21 ലക്ഷം പേര്‍ അപേക്ഷ സമര്‍പ്പിച്ചു. 1.27 ലക്ഷം പേര്‍ക്കാണ് പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റ് (2024-25) കാലയളവിൽ അവസരം ലഭിക്കുക. അപേക്ഷകരുടെ തെരഞ്ഞെടുപ്പ് നടപടികള്‍ തുടരുകയാണെന്നും കോർപ്പറേറ്റ് കാര്യ മന്ത്രാലയം അറിയിച്ചു.
അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിലായി ഒരു കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് അവസരം നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് തൊഴിൽ പരിശീലനം ലഭിച്ചവരുടെ കുറവ് പരിഹരിക്കുക യുവാക്കൾക്ക് തൊഴിൽ പരിശീലനം ഉറപ്പാക്കുക എന്നിവ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് കമ്പനികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.