തിരുവനന്തപുരം: വയനാട്ടിലെ ഗോത്ര വർഗക്കാരുടെ തനത് കലാരൂപമായ പണിയ നൃത്തം ചുരമിറങ്ങി തിരുവന്തപുരത്തെത്തി. വട്ടക്കളി, കമ്പളക്കളി എന്ന പേരിലും ഇതു അറിയപ്പെടുന്നു. പണിയ ഗോത്ര വർഗ കലാരൂപമായ പണിയ നൃത്തം ആദ്യമായാണ് സ്‌കൂൾ കലോത്സവത്തില്‍ മത്സര ഇനമാവുന്നത്. അധികമാരും കണ്ടിട്ടില്ലാത്ത പണിയ നൃത്തം സദസിലുള്ളവർ സൂക്ഷ്‌മതയോടെ വീക്ഷിച്ചു. കുട്ടികളും കളിയുടെ ആസ്വാദനം ഒട്ടും ചോരാതെ അവതരിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹയർ സെക്കൻഡറി പണിയ നൃത്തത്തിൽ എല്ലാവർക്കും എ ഗ്രേഡ് ലഭിച്ചിരുന്നു. ചലച്ചിത്ര ഗാനങ്ങളിൽ പണിയ നൃത്തത്തിൻ്റെ പാട്ടിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്താറുണ്ട്. വൃത്താകൃതിയിൽ നിന്നുകൊണ്ട് ചുവടുവയ്ക്കുന്നതിനാലാണ് വട്ടക്കളിക്ക് ആ പേര് വന്നത്. വിശേഷാവസരങ്ങളിലും ഒഴിവ് സമയങ്ങളിലും പണിയ കുടിലുകളിൽ വട്ടക്കളി അവതരിക്കപ്പെടാറുണ്ട്. മൂന്നു പുരുഷൻമാർ ചേർന്ന് കൊട്ടുന്ന തൂടിയുടെ താളത്തിൽ സ്ത്രീകൾ ചുവടുവയ്ക്കുന്നതാണ് ഇതിൻ്റെ രീതി.
പണിയ നൃത്തം ആദ്യമായി കലോത്സവ വേദിയിൽ അവതരിപ്പിച്ചപ്പോൾ. (ETV Bharat) ചീനി വിദഗ്‌ധനായ മറ്റൊരാളും ഉണ്ടായിരിക്കും. മരണാനന്തര ചടങ്ങുകളിൽ ഒഴികെ മറ്റവസരങ്ങളിൽ സ്ത്രീകളാണ് വട്ടക്കളി കളിക്കാറുളളത്. കളിയുടെ സമയത്ത് സ്ത്രീകൾ നിരവധി പാട്ടുകൾ പാടാറുണ്ട്. കുഴലൂത്തുകാരനെയോ തൂടികൊട്ടുന്നയാളെയോ അല്ലെങ്കിൽ കൂടെ കളിക്കുന്ന മറ്റൊരു സ്ത്രീയെയോ കളിയാക്കിയുള്ള പാട്ടുകളായിരിക്കും മിക്കവയും. വയൽപണി (കമ്പളം) സമയത്ത് അവതരിപ്പിച്ചിക്കുന്ന നൃത്തരൂപമാണ് കമ്പളകളി.
ഞാറ് പറിക്കുമ്പോഴും നടുമ്പോഴും പുരുഷൻമാർ കൊട്ടുന്ന തുടിയുടെ താളത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്നു. വീടുകളിലും വയലുകളിലും കളിക്കുന്നത് കൊണ്ടുതന്നെ വട്ടക്കളിക്കും കമ്പളകളിക്കും പ്രത്യേകിച്ച് വേഷമില്ല. എങ്കിലും ഈ കലാരൂപങ്ങൾ വേദികളിൽ അവതരിപ്പിക്കുന്ന അവസരത്തിൽ പരമ്പരാഗത വേഷവും ആഭരണങ്ങളുമാണ് ഉപയോഗിക്കുന്നത്. നീളം കൂടിയ ചേല ശരീരത്തിൽ ചുറ്റി അതിൻ്റെ രണ്ടറ്റങ്ങൾ മുന്നിലൂടെയും പിന്നിലൂടെയും എടുത്ത് വലതുവശത്ത് നെഞ്ചിൻ്റെ മുകളിലായി കെട്ടുന്നതാണ് സ്ത്രീകളുടെ വേഷം. അരയിൽകെട്ടുന്ന തുണിയാണ് “അരാട്ടി”. കറുഷും ചറുവഷും നിറത്തിലുളള അരാട്ടികൾ ധരിക്കാറുണ്ട്.
Also Read:കാണികളെ പിടിച്ചിരുത്തിയും അമ്പരിപ്പിച്ചും നാടകങ്ങൾ; കത്തിക്കയറി രാവണനും, കയവും, കാണിയും, ഫൈറ്ററും, കൂവളവും