കേരളം

kerala

ETV Bharat / education-and-career

യുജിസി നെറ്റ് 2024; അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു, ഫലം ഉടന്‍, അറിയാനുള്ള മാര്‍ഗമിതാ - UGC NET 2024 RESULT

യുജിസി നെറ്റ് 2024 ഫലം ഉടൻ. ജൂണില്‍ നടത്തിയ പരീക്ഷയുടെ അന്തിമ ഉത്തരസൂചിക എൻടിഎ പുറത്തുവിട്ടു.

NTA UGC NET RESULT  യുജിസി നെറ്റ് പരീക്ഷാ ഫലം  UGC NET UPDATE
UGC -NET Exam (Etv Bharat)

By ETV Bharat Kerala Team

Published : Oct 14, 2024, 12:58 PM IST

ന്യൂഡല്‍ഹി: നാഷണൽ ടെസ്‌റ്റിങ് ഏജൻസി (NTA) യുജിസി നെറ്റ് 2024 ഫലം ഉടൻ പ്രഖ്യാപിക്കും. നിലവില്‍ യുജിസി നെറ്റ് 2024 ന്‍റെ അന്തിമ ഉത്തരസൂചിക എൻടിഎ പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾക്ക് യുജിസി നെറ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിച്ച് അന്തിമ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം. അന്തിമ ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാകും യുജിസി നെറ്റ് ഫലം 2024 പുറത്തുവിടുക.

ഫലം എന്ന് പ്രഖ്യാപിക്കുമെന്നത് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും യുജിസി നെറ്റ് ഫലങ്ങൾ എൻടിഎ ഇന്ന് (ഒക്‌ടോബര്‍ 14) വൈകിട്ട് 5 മണിക്ക് ശേഷം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സെപ്‌റ്റംബർ 9, 11 തീയതികളിലാണ് താത്കാലിക ഉത്തരസൂചിക ആദ്യം പുറത്തിറക്കിയത്. ഉത്തരസൂചിക സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് അറിയിക്കാനുള്ള അവസാന തീയതി സെപ്‌റ്റംബര്‍ 24 ആയിരുന്നു.

ഇന്ന് പുറത്തുവിട്ട അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാകും ഇനി എൻടിഎ ഫലം പ്രസിദ്ധീകരിക്കുക. 2024 ഓഗസ്‌റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെ രണ്ട് ഷിഫ്റ്റുകളിലായാണ് യുജിസി നെറ്റ് പരീക്ഷ നടന്നത്. എൻടിഎ പത്രക്കുറിപ്പ് പ്രകാരം 2024 ജൂണിലെ യുജിസി നെറ്റ് പരീക്ഷക്ക് 6,35,587 സ്ത്രീകളും 4,85,579 പുരുഷന്മാരും 59 ഭിന്ന ലിംഗക്കാരും ഉൾപ്പെടെ 11,21,225 ഉദ്യോഗാർഥികൾ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.

ഇന്ത്യയിലുടനീളമുള്ള സർവകലാശാലകളിലും കോളജുകളിലും അസിസ്‌റ്റന്‍റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ആൻഡ് അസിസ്‌റ്റന്‍റ് പ്രൊഫസർ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ യോഗ്യത നിർണയിക്കാൻ ലക്ഷ്യമിട്ടുള്ള യോഗ്യത പരീക്ഷയാണ് യുജിസി നെറ്റ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന ജെആര്‍എഫ് (JRF) ഉള്‍പ്പെടെയുള്ള നിരവധി ഫെലോഷിപ്പുകൾക്കുള്ള യോഗ്യത നിർണയിക്കുന്നതും ഈ പരീക്ഷ വഴിയാണ്. 83 ഓളം വിഷയങ്ങളിലാണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.

യുജിസി നെറ്റ് 2024 ഫലം എങ്ങനെ പരിശോധിക്കാം?

  • ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: യുജിസി നെറ്റ് ഫലങ്ങൾക്കായി നാഷണൽ ടെസ്റ്റിങ്‌ ഏജൻസിയുടെ https://ugcnet.nta.nic.in/ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
  • ഇനി ഹോംപേജിലെ "UGC NET 2024 Result" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • ശേഷം, നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • സെക്യൂരിറ്റി കോഡ് ശ്രദ്ധാപൂർവ്വം നൽകുക
  • ലോഗിൻ ചെയ്‌തു കഴിഞ്ഞാൽ, നിങ്ങളുടെ ഫലം സ്ക്രീനിൽ ദൃശ്യമാകും. ഭാവിയില്‍ എന്തെങ്കിലും റഫറൻസിനായി ഉപയോഗിക്കാൻ നിങ്ങൾക്ക് സ്കോർകാർഡ് ഡൗൺലോഡ് ചെയ്‌ത് പ്രിന്‍റ്‌ഔട്ട് എടുത്ത് സൂക്ഷിച്ച് വയ്ക്കാം

Read Also:ക്രമക്കേട് കണ്ടെത്തി, 9 ലക്ഷം പേരെഴുതിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി

ABOUT THE AUTHOR

...view details