ന്യൂഡൽഹി :നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് ഇനി നേരിട്ട് നെറ്റ് പരീക്ഷ എഴുതാനും പിഎച്ച്ഡി നേടാനും കഴിയുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി) ചെയർമാൻ ജഗദേഷ് കുമാർ. ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെയോ (ജെആർഎഫ്) അല്ലാതെയോ പിഎച്ച്ഡി നേടാന്‍ ഉദ്യോഗാർത്ഥികൾക്ക് നാല് വർഷ ബിരുദ കോഴ്‌സിൽ കുറഞ്ഞത് 75 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡുകളോ ആണ് വേണ്ടത്.
എസ്‌സി, എസ്‌ടി, ഒബിസി (നോൺ-ക്രീമി ലെയർ), ഭിന്നശേഷിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, മറ്റ് വിഭാഗക്കാർ എന്നിവർക്ക് അഞ്ച് ശതമാനം മാർക്കിന്‍റെയോ തത്തുല്യ ഗ്രേഡിന്‍റെയോ ഇളവ് ഉണ്ട്.