കേരളം

kerala

ETV Bharat / education-and-career

കേരളം പരീക്ഷാ ചൂടിലേയ്‌ക്ക്: എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കം - എസ്എസ്എല്‍സി പരീക്ഷ

സംസ്ഥാനത്തെ സ്‌കൂളുകളിൽ എസ്എസ്എൽസി പരീക്ഷ നാളെ മുതൽ. 4,27,105 വിദ്യാര്‍ത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതുന്നത്.

Kerala SSLC exam 2024  SSLC exam begins tomorrow  എസ്എസ്എല്‍സി പരീക്ഷ  എസ്എസ്എല്‍സി പരീക്ഷ നാളെ
Kerala SSLC exam 2024 will start tomorrow

By ETV Bharat Kerala Team

Published : Mar 3, 2024, 5:23 PM IST

Updated : Mar 3, 2024, 5:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കമാകും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകൾ ഉൾപ്പെടെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 4 മുതല്‍ 26 വരെയാണ് പരീക്ഷ നടക്കുക.

2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയില്‍ നിന്നും, കുറവ് ആലപ്പുഴ ജില്ലയില്‍ നിന്നുമാണ്. കേരളത്തിൽ 2,955 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയില്‍ ഏഴും, ലക്ഷദ്വീപില്‍ ഒമ്പതും ഉള്‍പ്പെടെ ആകെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.

ഉത്തര പേപ്പറുകളുടെ മൂല്യ നിര്‍ണയം ഏപ്രില്‍ 3 ന് ആരംഭിച്ച് 20 ന് അവസാനിക്കും. ഇതിനായി 40 മൂല്യ നിര്‍ണയ ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ടിയ എല്ലാ ക്രമീകരണങ്ങളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും, എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്നും മന്ത്രി പറഞ്ഞു.

Also read: സ്‌കൂള്‍ പ്രായപരിധിയില്‍ കേന്ദ്രത്തെ തള്ളി കേരളം; സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി

Last Updated : Mar 3, 2024, 5:36 PM IST

ABOUT THE AUTHOR

...view details