തിരുവനന്തപുരം: കലോത്സവ വേദികളിൽ കാണികളെ പിടിച്ചിരുത്തുന്ന കലാപ്രകടനങ്ങളിൽ ഒന്നാണ് അറബനമുട്ട്. താളത്തിലുള്ള ചലനങ്ങളും കൊട്ടുമെല്ലാം ദഫ്‌മുട്ടുപോലെത്തന്നെ കാണികളെ ആവേശത്തിലാഴ്‌ത്താറുണ്ട്. കലോത്സവ വേദിയിൽ കാണികളെ കയ്യിലെടുക്കാന്‍ തന്‍റെ കുട്ടികളുമായി ഇത്തവണയും എത്തിയിരിക്കുകയാണ് അറബനമുട്ടു പരിശീലകന്‍ കൂടിയായ ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാന്‍ ഡോ. കോയ കാപ്പാട്.
2022 ലാണ് ഇദ്ദേഹം ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാന്‍ പദവിയിലെത്തുന്നത്. മലബാറിലെ 5 ജില്ലകളിൽ ദഫ്‌മുട്ട് പരിശീലന രംഗത്തും സജീവ സാന്നിധ്യം ആണ് ഡോ. കോയ കാപ്പാട്. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പരിശീലനം നേടിയ 50 ഓളം ശിഷ്യൻമാരാണ് ഇത്തവണ സംസ്ഥാന കലോത്സവത്തിൽ മാറ്റുരക്കുന്നത്. കഴിഞ്ഞ രണ്ട് തവണ സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ സംഘം ഇത്തവണയും സജീവമായി തന്നെ മത്സരരംഗത്തുണ്ട്.