കേരളം

kerala

ETV Bharat / education-and-career

അഭിമാന നേട്ടവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല; 2025 ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇന്‍റർ ഡിസിപ്ലിനറി സയൻസ് റാങ്കിങ്ങിൽ 27-ാം സ്ഥാനം - CUSAT RANKING

റാങ്കിങ് പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഏക സ്ഥാപനമാണ് കുസാറ്റ്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല  കുസാറ്റ് കൊച്ചി  CUSAT KOCHI  ACHIEVEMENT FOR CUSAT
CUSAT (ETV Bharat)

By ETV Bharat Kerala Team

Published : Dec 5, 2024, 2:30 PM IST

എറണാകുളം:2025 ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇന്‍റർ ഡിസിപ്ലിനറി സയൻസ് റാങ്കിങ്ങിൽ രാജ്യത്ത് 27-ാം സ്ഥാനം നേടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. 92 രാജ്യങ്ങളിലെ 749 സർവകലാശാലകളെ ഉൾപ്പെടുത്തിയുള്ള റാങ്കിങ്ങിലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല 27-ാം സ്ഥാനം കരസ്ഥമാക്കിയത്. ആഗോള റാങ്കിങ്ങിൽ 350 - 400 ബാൻഡിൽ ഉൾപ്പെടുന്ന കുസാറ്റ് റാങ്കിങ് പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഏക സ്ഥാപനമാണ്.

ലോകത്താകമാനമുള്ള സർവകലാശാലകളുടെ ഇൻ്റർ ഡിസിപ്ലിനറി സയൻസിനോടുള്ള പ്രതിബദ്ധതയും അതിലേക്കുള്ള സംഭാവനകളും കണക്കിലെടുത്താണ് ടൈംസ് ഇൻ്റർ ഡിസിപ്ലിനറി സയൻസ് റാങ്കിങ് പട്ടിക പുറത്തിറക്കുന്നത്. സർവകലാശാലകളുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഇതില്‍ വിലയിരുത്തും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഫണ്ടിങ്, മികവുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഭരണപരമായ പിന്തുണ, പ്രസിദ്ധീകരണങ്ങൾ, ഗവേഷണ നിലവാരം തുടങ്ങിയ പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിശ്ചയിക്കുന്നത്.

നവകേരള സൃഷ്‌ടിയുടെ ഭാഗമായി കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ വിദ്യാഭ്യാസ മേഖലയ്ക്ക് ഗണ്യമായ പ്രാധാന്യം നൽകിക്കൊണ്ട്‌ സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Also Read:ഡിഗ്രി എങ്ങനെ പഠിക്കാം എന്നത് ഇനി വിദ്യാര്‍ഥികള്‍ക്ക് സ്വയം തീരുമാനിക്കാം; വൻ മാറ്റം വരുന്നു, നടപടി ഉടനെന്ന് യുജിസി

ABOUT THE AUTHOR

...view details