കാസര്‍കോട് : പുതിയ കാലത്ത് ജീവിതത്തിലും തൊഴില്‍ രംഗത്തും മുന്നേറുന്നതിനാവശ്യമായ ജീവിത നിപുണികള്‍ ആര്‍ജിക്കുന്നതിന് അവസരമൊരുക്കി കേരള കേന്ദ്ര സര്‍വകലാശാല. സര്‍വകലാശാലയിലെ ഇ. ശ്രീധരന്‍ സെന്‍റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജുക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ ലൈഫ് സ്‌കില്‍സ് എജുക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. നിലവില്‍ മറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം.
രണ്ട് സെമസ്റ്ററുകളായി ഒരു വര്‍ഷമാണ് കാലയളവ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറമെ ഓഫ്‌ലൈന്‍ പരിശീലന പരിപാടികളും ഉണ്ടാകും. 4500 രൂപയാണ് സെമസ്റ്റര്‍ ഫീസ്. 1200 രൂപ പരീക്ഷാ ഫീസ്. നവംബര്‍ 30 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.