സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. വിവിധയിടങ്ങളില്‍ തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ കുറവുണ്ടായി. കോഴിക്കോട് ഇന്നലെ കിലോയ്‌ക്ക് 40 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 38 രൂപയായി കുറഞ്ഞു. കണ്ണൂരിലും കാസര്‍കോടും തക്കാളിക്ക് രണ്ട് രൂപ കുറഞ്ഞിട്ടുണ്ട്. അതേസമയം ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100ന് മുകളിലാണ്. കിലോയ്‌ക്ക് 100 രൂപ മുതല്‍ 135 രൂപ വരെയാണ് ഇഞ്ചിയുടെ വിവിധ കേന്ദ്രങ്ങളിലെ വില. ചെറുനാരങ്ങയ്‌ക്ക് കിലോയ്‌ക്ക് 150 രൂപ.