സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. എറണാകുളത്ത് 50 രൂപയായിരുന്ന തക്കാളി വില 35 ആയി കുറഞ്ഞു. അതേസമയം കക്കിരി, ബീറ്റ്‌റൂട്ട്, ചെറുനാരങ്ങ എന്നിവയുടേയും വില കുറഞ്ഞു. കക്കിരി, ബീറ്റ്‌റൂട്ട് എന്നിവയ്ക്ക് 10 രൂപയും ചെറുനാരങ്ങയ്‌ക്ക് 20 രൂപയുമാണ് കുറഞ്ഞത്. വഴുതനയുടേയും പടവലത്തിന്‍റെയും വില വർധിച്ചു. 10 രൂപയുടെ വർധനവാണ് ഉണ്ടായത്. കാസർകോട് ജില്ലയിൽ മുരിങ്ങ വില കുറഞ്ഞു. 200 ആയിരുന്ന മുരിങ്ങ വില 180 ആയാണ് കുറഞ്ഞത്. തക്കാളി, വെണ്ട, വെള്ളരി, വഴുതന എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. മുരിങ്ങ, വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ എന്നീ ഇനങ്ങള്‍ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കൂടുതുല്‍. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം.