സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം. എറണാകുളം, കാസർകോട് ജില്ലകളിൽ മുരിങ്ങയുടെ വില കുറഞ്ഞു. എറണാകുളത്ത് 50 രൂപയും കാസർകോട് 20 രൂപയുമാണ് കുറഞ്ഞത്. നിലവിൽ എറണാകുളത്ത് 250, കോഴിക്കോട് 250, കണ്ണൂർ 220, കാസർകോട് 200 എന്നിങ്ങനെയാണ് മുരിങ്ങ വില. അതേസമയം എറണാകുളത്ത് കക്കിരി, വെണ്ട, വഴുതന, പടവലം, ബീൻസ് എന്നിവയുടെ വില കുറഞ്ഞു. കക്കിരി, വെണ്ട, വഴുതന, പടവലം എന്നിവയ്‌ക്ക് 10 രൂപയും ബീൻസിന് 40 രൂപയുമാണ് കുറഞ്ഞത്. വെളുത്തുള്ളി വിലയാണ് വിപണിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. കിലോയ്‌ക്ക് 400 രൂപയാണ് വെളുത്തുള്ളി വില. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.