സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ കുതിപ്പ്. ഇഞ്ചിയുടെ വിലയെ മറികടന്ന് കുറച്ച് ദിവസങ്ങളായി വിപണിയിൽ വെളുത്തുള്ളിയാണ് വിലയിൽ ഒന്നാമത്. ഒരു കിലോ വെളുത്തുള്ളിക്ക് 320 രൂപയാണ് വിവിധ കേന്ദ്രങ്ങളിലെ വില. കാരറ്റ്, ചെറുനാരങ്ങ, ഇഞ്ചി എന്നിവയുടെ വിപണി വില 100ന് മുകളിലാണ്. ഇഞ്ചി വില 190 കടന്നു. തക്കാളി, സവാള, വെള്ളരി, വെണ്ട തുടങ്ങിയ പച്ചക്കറികള്‍ 50 രൂപയില്‍ താഴെ ലഭ്യമാകും. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.