അടിച്ചു കേറി എങ്ങോട്ടാ…? നൂറില്‍ തൊട്ട് വീണ്ടും തക്കാളി വില; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം - VEGETABLE PRICE TODAY IN KERALA - VEGETABLE PRICE TODAY IN KERALA
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക്. എറണാകുളം ജില്ലയിലാണ് തക്കാളിയുടെ നിരക്ക് 100ലേക്ക് എത്തിയത്. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. അതേസമയം, മുന്‍പന്തിയില്‍ തുടരുന്നത് ഇഞ്ചിയുടെ നിരക്ക് തന്നെയാണ്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇഞ്ചിയുടെ വില 50 രൂപയോളം കുറഞ്ഞു. അതേസമയം, കണ്ണൂര്‍ ജില്ലയില്‍ ഇഞ്ചി വില നേരിയ തോതില്‍ കൂടിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.