സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കഴിഞ്ഞ ഏതാനും ദിവസമായി ഇഞ്ചി, മുരിങ്ങക്കായ, ചെറുനാരങ്ങ എന്നീ പച്ചക്കറികള്‍ക്കാണ് വില ഉയര്‍ന്ന് നില്‍ക്കുന്നത്. എന്നാല്‍ കണ്ണൂരില്‍ ഇഞ്ചി, മുരിങ്ങക്കായ എന്നിവയ്‌ക്ക് കഴിഞ്ഞ ദിവസത്തേക്കാള്‍ വില കുറഞ്ഞു. 160 രൂപയായിരുന്ന ഇവയ്‌ക്ക് 2 രൂപയാണ് കുറഞ്ഞത്. കിലോയ്‌ക്ക് 158 രൂപയാണ് ഇന്നത്തെ വില. കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിലും ചെറിയ ഏറ്റക്കുറച്ചിലുകളുണ്ട്. ഇന്നത്തെ പച്ചക്കറി വില പരിശോധിക്കാം.