ന്യൂഡൽഹി:ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകി കേന്ദ്ര ബജറ്റ്. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റ്. വികസനത്തിന് മുൻതൂക്കം നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി.
കുടിവെള്ളത്തിന് 100 ശതമാനം പ്രാധാന്യം ജൽ ജീവൻ പദ്ധതിയിലൂടെ ഉറപ്പാക്കും. 1 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി. ജൽ ജീവൻ പദ്ധതി 2028 വരെ ഉറപ്പാക്കും. മധ്യവർഗത്തിൻ്റെ ഉന്നമനത്തിന് പ്രാധാന്യം നൽകും. മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തുെമെന്നും ബജറ്റിൽ പ്രഖ്യാപനം.
വരുമാന ശേഖരണത്തിൽ സമാനമായ വർധനവുണ്ടായില്ലെങ്കിൽ, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഫണ്ട് ക്രമീകരിക്കുന്നതിന് വിവിധ പദ്ധതികളിലായി വായ്‌പയെടുക്കൽ പദ്ധതി ഉൾപ്പെടെ ബജറ്റിൽ പ്രഖ്യാപനം ഉണ്ട്. സർക്കാർ വായ്‌പകളിൽ ഗണ്യമായ വർധനവും പ്രഖ്യാപിച്ചു.