ന്യൂഡൽഹി:ഇടത്തരക്കാര്‍ കാത്തിരുന്ന വന്‍ആദായനികുതി ഇളവ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായ നികുതി കണക്കാക്കുന്നതിന് പുതിയ സ്‌കീം തെരഞ്ഞെടുത്തവര്‍ക്ക് 12 ലക്ഷം രൂപ വരെ ശമ്പള വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടതില്ല. പഴയ സ്‌കീം പിന്തുടരുന്നവര്‍ക്ക് 4 ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ അഞ്ച് ശതമാനം നികുതി തുടര്‍ന്നും നല്‍കേണ്ടി വരും.
8 മുതല്‍ 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 12 മുതല്‍ 16 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 15 ശതമാനവും 16 മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനവും 20 ലക്ഷം മുതല്‍ 24 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 25 ശതമാനവും 24 ലക്ഷത്തിന് വരുമാനമുള്ളവര്‍ക്ക് 30 ശതമാനവുമാണ് ഓള്‍ഡ് സ്‌കീംമിലെ ആദായ നികുതി ഘടന. കൂടുതല്‍പ്പേരെ പുതിയ ആദായ നികുതി സ്‌കീമിലേക്ക് ആകര്‍ഷിക്കാനാണ് ധന മന്ത്രി പുതിയ സ്‌കീമില്‍ വന്‍ ആദായ നികുതിയിളവ് പ്രഖ്യാപിച്ചത്.
പുതിയ സ്‌കീം തെരഞ്ഞെടുത്തവര്‍ക്ക് സ്‌റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75000 രൂപ ഉള്‍പ്പെടെ 1275000 രൂപ വരെ വാര്‍ഷിക വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടതില്ല. ഇനിമുതൽ 12 ലക്ഷം രൂപ വരെ വാർഷീക വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. ആദായ നികുതി അടയ്ക്കുന്നതിൽ കാലതാമസമുണ്ടായാൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും പ്രഖ്യാപനമുണ്ട്. നവീകരിച്ച ആദായനികുതി റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരമാരുടെ ടിഡിഎസ് പരിധി ഉയർത്തി. പരിധി ഒരു ലക്ഷവുമാക്കി. പുതിയ ഇൻകം ടാക്‌സ് ബിൽ അടുത്തയാഴ്‌ച ഉണ്ടാകുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.