കേരളം

kerala

ETV Bharat / business

ഈ UPI ഐഡികള്‍ ആണോ ഉപയോഗിക്കുന്നത്? ഇനി മുതല്‍ ഗൂഗിള്‍ പേയും ഫോണ്‍പേയും പ്രവര്‍ത്തിക്കില്ല...! - UPI TRANSACTIONS AND CHANGES

യുപിഐ പണമിടപാട് നടത്താൻ പ്രധാനമായും വേണ്ടത് ഇത് പ്രവര്‍ത്തിക്കാൻ കഴിയുന്ന ഒരു ആപ്പും ഒരു ഐഡിയുമാണ്. എന്നാല്‍ UPI ഐഡികളില്‍ ചില സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരികയാണ് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

UPI TRANSACTION AND IDS  WHAT IS ALPHANUMERIC UPI IDS  GOOGLE PAY PHONEPE PAYTM BHIM  ഗൂഗിള്‍ പേയും ഫോണ്‍പേയും
Representative Image (Etv Bharat)

By ETV Bharat Kerala Team

Published : Jan 29, 2025, 2:55 PM IST

ണ്‍ലൈൻ ഷോപ്പിങ്ങിന് മുതല്‍ കടയില്‍ നിന്ന് ചായ കുടിക്കാൻ വരെ ഇക്കാലത്ത് ഭൂരിഭാഗം പേരും UPI പേയ്‌മെന്‍റ് സംവിധാനമാണ് ഉപയോഗിക്കുന്നത്, ചുരുക്കി പറഞ്ഞാല്‍ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഉപയോഗിച്ചാണ് ഈ കാലഘട്ടത്തില്‍ പേയ്‌മെന്‍റ് നടത്തുന്നത്. വേഗത്തില്‍ പണമിടപാട് നടത്താൻ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത, പണം കയ്യില്‍ കരുതേണ്ട ആവശ്യവും വരുന്നില്ല.

എന്താണ് യുപിഐ ഐഡി?

യുപിഐ പണമിടപാട് നടത്താൻ പ്രധാനമായും വേണ്ടത് ഇത് പ്രവര്‍ത്തിക്കാൻ കഴിയുന്ന ഒരു ആപ്പും ഒരു ഐഡിയുമാണ്. ഉദാഹരണത്തിന് "98XXXXXX21@hdfcbank, mobno.XXX@icici" എന്നിവയാണ് യുപിഐ ഐഡികള്‍. യുപിഐ പണമിടപാട് നടത്താൻ നിര്‍ബന്ധമായും ഐഡി ഉണ്ടായിരിക്കണം.

UPI ഐഡികളും പുതിയ നിയന്ത്രണവും

ഇനി മുതല്‍ രാജ്യത്ത് യുപിഐ ഐഡികളില്‍ ചില മാറ്റം വരുത്താൻ ഒരുങ്ങുകയാണ് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ആല്‍ഫാന്യൂമെറിക്കല്‍ അല്ലാത്ത യുപിഐ ഐഡികള്‍ ഉപയോഗിച്ച് പണമിടപാട് നടത്താൻ സാധിക്കില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന പ്രധാന മുന്നറിയിപ്പ്.

അതായത്, അക്ഷരങ്ങളോ അക്കങ്ങളോ അല്ലാത്ത പ്രതീകങ്ങള്‍ (ഉദാഹരണത്തിന് &,%,#,!) യുപിഐ ഐഡിയില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ പണമിടപാട് നടത്താൻ സാധിക്കില്ല. രാജ്യത്ത് യുപിഐ പണമിടപാട് കുത്തനെ കൂടിയെന്നും സുരക്ഷയുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നും അധികൃതര്‍ അറിയിച്ചു.

എന്നുമുതലാണ് നിയന്ത്രണം?

അടുത്ത മാസം മുതല്‍ (ഫെബ്രുവരി 1) ആണ് ആല്‍ഫാന്യൂമെറിക്കല്‍ അല്ലാത്ത യുപിഐ ഐഡികള്‍ വഴിയുള്ള പെയ്മെന്‍റുകള്‍ നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിര്‍ത്തലാക്കുന്നത്. ഇക്കാര്യം എല്ലാ ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്നും എന്തെങ്കിലും പ്രതീകങ്ങള്‍ യുപിഐ ഐഡിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അത് ഉടനടി മാറ്റണമെന്നും അധികൃതര്‍ അറിയിച്ചു.

ഗൂഗിൾ പേയില്‍ എങ്ങനെ യുപിഐ ഐഡി മാറ്റാം?

  • ആദ്യം ഗൂഗിൾ പേ ആപ്പ് തുറക്കുക
  • നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക
  • പേയ്‌മെന്‍റ് രീതികളിൽ (Payment Method) ക്ലിക്ക് ചെയ്യുക
  • നിങ്ങൾക്ക് മാറ്റേണ്ട യുപിഐ ഐഡി ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുക്കുക
  • 'യുപിഐ ഐഡികൾ മാനേജ് ചെയ്യുക' എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക
  • നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന യുപിഐ ഐഡിക്ക് അടുത്തുള്ള ചേർക്കുക (Add next to the UPI ID) എന്ന ഓപ്‌ഷനില്‍ ക്ലിക്കു ചെയ്യുക
  • ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി നൽകുക
  • ഇക്കാര്യങ്ങള്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ പേയിലെ യുപിഐ ഐഡി മാറ്റാം

ഫോണ്‍പേയില്‍ എങ്ങനെ യുപിഐ ഐഡി മാറ്റാം?

  • ആദ്യം PhonePe ആപ്പ് തുറക്കുക
  • ശേഷം മുകളിൽ ഇടത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക
  • 'MY BHIM UPI ID' തെരഞ്ഞെടുക്കുക
  • 'ADD NEW BHIM UPI ID' എന്ന് ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ പുതിയ UPI ഐഡി നൽകുക
  • ഐഡിയുടെ ലഭ്യത പരിശോധിക്കാൻ കാത്തിരിക്കുക
  • പുതിയ ഐഡി ലഭ്യമാണെങ്കിൽ തുടരുക (Continue) എന്ന് ടാപ്പ് ചെയ്യുക
  • ശേഷം പുതിയ ഐഡി നിങ്ങളുടെ പ്രാഥമിക ഐഡിയായി 'new ID as your primary ID' സജ്ജമാക്കുക

Read Also:ക്യാഷ്ബാക്കുകളുടെ പെരുമഴ; കൈനിറയെ ഓഫറുകളുമായി യുപിഐ ക്രെഡിറ്റ് കാർഡുകൾ

ABOUT THE AUTHOR

...view details