ചെന്നൈ ( തമിഴ്‌നാട്): ഇന്ത്യയിലെ പ്രധാന വാഹന നിർമാണ ഗ്രൂപ്പുകളിലൊരാളാണ് ടാറ്റ മോട്ടോഴ്. തങ്ങളുടെ സാന്നിധ്യം തമിഴ്‌നാട്ടിലും അറിയിക്കാനൊരുങ്ങിയിരിക്കുകയാണ് ടാറ്റാ ഗ്രൂപ്പ്. ടാറ്റ മോട്ടോഴ്‌സിന്‍റെ തമിഴ്‌നാട്ടിലെ ആദ്യത്തെ വാഹന നിർമ്മാണ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതികൾ പൂർത്തിയായി. 9,000 കോടി രൂപയാണ് ഈ പദ്ധതിക്കായി നിക്ഷേപിച്ചിരിക്കുന്നത് ( Tata Motors First Motors Maiden Plant in Tamil Nadu ).
തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലാണ് പ്ലാന്‍റ് സ്ഥാപിക്കൻ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 5000 പേർക്ക് ഇതുവഴി തൊഴിൽ ലഭിക്കും. സംസ്ഥാന സർക്കറുമായി പദ്ധതി ഉറപ്പിച്ച കരാർ ഒപ്പിട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വ്യവസായ മന്ത്രി ടി ആർ ബി രാജ എന്നിവരുടെ സാന്നിധ്യത്തിലാണ് സുപ്രധാന കരാർ ഒപ്പുവെച്ചത് (Tata Motors Announces Rs 9,000 Crore Investment for Maiden Plant in Tamil Nadu) .
രാജ്യത്തെ ഓട്ടോമൊബൈൽ നിർമാണ മെഖലയിൽ തമിഴ്‌നാടിനും ഒരു സുപ്രധാന സ്ഥാനം ഇത്‌വഴി ലഭിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിൻ്റെ കന്നി പ്ലാൻ്റ് സ്ഥാപിക്കുന്നത് കൂടുതൽ വികസനത്തിന് ഉത്തേജനം നൽകുമെന്നും തമിഴ്‌നാടിൻ്റെ സമ്പന്നമായ ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയിലെ നിക്ഷേപ ഹോട്ട്‌സ്‌പോട്ടായി അത് സ്ഥാനം ഉറപ്പിക്കാൻ സഹായിക്കുമെന്നും. എംകെ സ്റ്റാലിൻ പറഞ്ഞു.