ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ദോഹയിലെ ഹമദ് ഇന്‍റർനാഷണൽ വിമാനത്താവളം. 12 വർഷം തുടർച്ചയായി ചമ്പ്യാന്മാരായായിരുന്ന സിംഗപ്പൂർ ചാംഗി വിമാനത്താവളത്തിനെ പിന്നിലാക്കിയാണ് ഹമദ് ഇന്‍റർനാഷണൽ വിമാനത്താവളം ഇത്തവണ നേട്ടം കൈവരിച്ചത്. ദക്ഷിണകൊറിയയിലെ ഇഞ്ചിയോൺ ഇന്‍റർനാഷണൽ വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്. സിംഗപ്പൂരിലെ സ്കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ് ആണ് പട്ടിക പുറത്തുവിട്ടത്.
2024 ലെ ഏറ്റവും കുടുംബ സൗഹൃദ വിമാനത്താവളമായി തെഞ്ഞെടുത്തതും ഇഞ്ചിയോണിനെയാണ്. ടോക്കിയോയിലെ ഹനേദ, നരിത തുടങ്ങിയ വിമാനത്താവളങ്ങൾ പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹോങ്കോംഗ് വിമാനത്താവളം 11-ാം സ്ഥാനത്തെത്തിയപ്പോൾ അമേരിക്കൻ വിമാനത്താവളങ്ങൾക്ക് ആദ്യ 22 സ്ഥാനങ്ങളിൽ ഇടം പിടിക്കാനായില്ല.