നാളെ ആരംഭിക്കുന്ന (ജൂലെെ 20) പ്രെെം ഡേ വില്‍പന മേളയില്‍ ആമസോൺ പ്രൈം അംഗങ്ങൾക്ക് വന്‍ വിലകിഴിവില്‍ സാധനങ്ങൾ വാങ്ങിക്കാന്‍ അവസരം. ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, സ്‌മാർട് ഫോണുകള്‍ എന്നിവയ്ക്ക് 80% വരേ വിലക്കിഴിവാണ് ലഭിക്കുന്നത്. ജൂലൈ 20ന് രാവിലെ 12ന് ആരംഭിച്ച് ജൂലൈ 21ന് രാത്രി 11:59 വരെ വില്‍പന തുടരും. പ്രൈം ഡേ വില്‍പനയുടെ എട്ടാം പതിപ്പാണ് നാളെ തുടങ്ങുന്നത്.
പ്രൈം അംഗങ്ങൾക്ക് സ്‌മാർട്ട്ഫോണുകൾ, ടിവികൾ, എയർകണ്ടീഷണറുകൾ, ആമസോൺ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, വീട്, അടുക്കള വസ്‌തുക്കൾ, ഫർണിച്ചറുകൾ എന്നിവയിലും മറ്റും കിഴിവുകൾ ലഭിക്കും. സാംസങ് ഗാലക്‌സി എം35 5ജി, മോട്ടറോള റേസർ 50 അൾട്രാ, ലാവ ബ്ലേസ് എക്‌സ്, റിയൽമി, വൺപ്ലസ് എന്നിവയിൽ നിന്നുള്ള പുതിയ സ്‌മാർട്ട്‌ഫോണുകളുടെ ലോഞ്ചുകൾക്കും പ്രൈം ഡേ സാക്ഷ്യം വഹിക്കും.