കോട്ടയം:മധ്യകേരളത്തിന് ക്രിസ്‌മസ് പുതുവർഷ സമ്മാനമായി കോട്ടയം മണിപ്പുഴയിൽ പുതിയ ലുലു മാൾ തുറന്നു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളുടെയും പ്രധാന ഷോപ്പിങ് കേന്ദ്രമാകും ലുലു. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ ഹൈലൈറ്റ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മന്ത്രി വിഎൻ വാസവനാണ് മാൾ ഉദ്ഘാടനം ചെയ്‌തത്. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു നാട മുറിച്ച് ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പരിപാടിയിൽ മുഖ്യാതിഥിയായി. ജോസ് കെ മാണി എംപി, ഫ്രാൻസിസ് ജോർജ് എംപി, ഹാരിസ് ബീരാൻ എംപി, കോട്ടയം മുൻസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്‌റ്റ്യൻ, മുൻകേന്ദ്രസഹമന്ത്രി വി മുരളീധരൻ, മൂലവട്ടം വാർഡ് കൗൺസിലർ ഷീന ബിനു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വിബി ബിനു, സന്തോഷ് ജോർജ് കുളങ്ങര എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
Jose K Mani, VN Vasavan, MA Yusuff Ali, Thiruvanchoor Radhakrishnan (ETV Bharat) കോട്ടയം ലുലു മധ്യകേരളത്തിന്‍റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിൽ എംഎ യൂസഫലി വഹിക്കുന്ന പങ്ക് നിർണായകമാണെന്നും കോട്ടയത്തിന്‍റെ ആധുനികവത്കരണത്തിന് കരുത്തേകുന്നതാണ് ലുലുവിന്‍റെ സാന്നിധ്യമെന്നും മന്ത്രി കൂട്ടിചേർത്തു. അതേസമയം കോട്ടയം സ്വദേശികളും ഇനി ലോകോത്തര ശൃംഖലയുടെ ഭാഗമാണെന്നും നഗരത്തിന്‍റെ വികസനത്തിന് വേഗത കൂട്ടുന്നതാണ് ലുലുവിന്‍റെ ചുവടുവയ്‌പ്പെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.
Kottayam Lulu Mall Inaguration (ETV Bharat) അക്ഷരനഗരിക്ക് ക്രിസ്‌മസ് സമ്മാനം:മധ്യകേരളത്തിനുള്ള ക്രിസ്‌മസ് പുതുവർഷ സമ്മാനമെന്നാണ് പുതിയ ലുലുവിനെ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വിശേഷിപ്പിച്ചത്. കൂടുതൽ തൊഴിലവസരവും പ്രാദേശികമായ വികസനവുമാണ് നാടിന് ആവശ്യം. കോട്ടയം ലുലുവിലൂടെ രണ്ടായിരം പേർക്ക് പുതുതായി തൊഴിൽ ലഭിക്കും. അതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ നാട്ടിൽ ഉണ്ടാകണമെന്നും യുവത്വത്തിന്‍റെ മികവ് നമ്മുടെ നാട്ടിൽ പ്രയോജനപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ലുലുവിന്‍റെ വികസന പദ്ധതികളിലൂടെ ഇതാണ് ലുലു ലക്ഷ്യമിടുന്നതെന്നും യൂസഫലി വ്യക്തമാക്കി.
Kottayam Lulu Opens (ETV Bharat) 350 കോടി രൂപയുടെ നിക്ഷേപത്തിൽ 3.22 ലക്ഷം സ്ക്വയർ ഫീറ്റിലാണ് കോട്ടയം ലുലു മിഴിതുറന്നിരിക്കുന്നത്. 1.4 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ ഹൈലൈറ്റ്. ഗ്രോസറി മുതൽ ഫാഷൻ തുണിത്തരങ്ങൾ തുടങ്ങി ഇലക്ട്രോണിക്‌സ് ഹോം അപ്ലെയൻസുകൾ വരെ എല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലുലു ഹൈപ്പർമാർക്കറ്റ്.
തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയതേത്. അതേസമയം ആഗോള നിലവാരത്തിലാണ് കോട്ടയം ലുലുവും ഒരുങ്ങിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് കോട്ടയം ലുലു മാളിലെ പ്രധാന ആകർഷണം. ഇതിന് പുറമേ ഫുഡ്കോർട്ട്, ഇൻഡോർ ഗെംയിമിങ് സോൺ, മികച്ച പാർക്കിങ്ങ്, ബ്രാൻഡഡ് ഷോറൂമുകൾ എന്നിവ ലുലുവിനെ മധ്യകേരളത്തിന്‍റെ പ്രധാന ഷോപ്പിങ്ങ് കേന്ദ്രമാക്കും.
Kottayam Lulu Opens (ETV Bharat) പരിപാടിയിൽ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അഷറഫ് അലി സ്വാഗതം പറഞ്ഞു. ലുലു ഇന്ത്യ സിഇഒ ആൻഡ് ഡയറക്‌ടർ നിഷാദ് എംഎ നന്ദി പ്രകാശിപ്പിച്ചു. ശിവഗിരി മഠം സ്വാമി ഋതംബരാനന്ദ, ഫാദർ മൈക്കിൾ വെട്ടിക്കാട് ഉൾപ്പടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡയറക്‌ടർമാരായ സലിം എംഎ, മുഹമ്മദ് അൽത്താഫ്, , ഡയറക്‌ടർ ഫഹാസ് അഷറഫ്, ലുലു മാൾസ് ഇന്ത്യ ഡയറക്‌ടർ ഷിബു ഫിലിപ്പ്സ് എന്നിവരും പരിപാടിയുടെ ഭാഗമായി.
Also Read:സന്ധ്യക്ക് ഇനി സമാധാനത്തോടെയുറങ്ങാം; കടം വീട്ടി ലുലു ഗ്രൂപ്പ്