സംസ്ഥാനത്തെ വിപണികളില്‍ മിക്ക പച്ചക്കറികള്‍ക്കും പൊള്ളും വില. കോഴിക്കോട് ഒഴികെ മറ്റ് ജില്ലകളിൽ ഇഞ്ചി വില ഇരുന്നൂറ് കടന്നു. ചെറുനാരങ്ങ, ബീന്‍സ്, പച്ചമുളക് എന്നിവയുടെ വില നൂറിന് മുകളില്‍. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇഞ്ചി വില കൂടി. കണ്ണൂരിൽ കഴിഞ്ഞ ദിവസം 225 ആയിരുന്ന ഇഞ്ചി വില 230 ആയി കൂടി. അതുപോലെ തന്നെ കാസർകോട് ഇന്നലെ 220 ആയിരുന്ന ഇഞ്ചി വില ഇന്ന് 230 ആയി ഉയർന്നു. പത്ത് രൂപയാണ് കൂടിയത്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.