മുംബൈ:ഡിസംബര്‍ മാസത്തിന്‍റെ ആദ്യ ആഴ്‌ചയില്‍ നേട്ടം തുടരുകയാണ് ഇന്ത്യൻ ഓഹരി വിപണി. നേട്ടത്തോടെയാണ് ഇന്ന് (ഡിസംബര്‍ 3) നിഫ്‌റ്റിയും സെൻസെക്‌സും വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 50 സൂചിക 91.45 പോയിൻ്റ് അഥവാ 0.38 ശതമാനം ഉയർന്ന് 24,367.50 പോയിൻ്റിലും ബിഎസ്ഇ സെൻസെക്‌സ് 281.12 പോയിൻ്റ് അഥവാ 0.35 ശതമാനം ഉയർന്ന് 80,529.20 പോയിൻ്റിലുമാണ് നിലവിലുള്ളത്.
NSE സെക്‌ടറൽ സൂചികകളിൽ, NIFTY FMCG ഒഴികെ, മറ്റെല്ലാ സൂചികകളും നേട്ടത്തോടെയാണ് ഇന്ന് ആരംഭിച്ചത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ എന്നിവയെല്ലാത്തിനും തുടക്കത്തില്‍ നേട്ടം സ്വന്തമാക്കാനായി. ശ്രീറാം ഫിനാൻസ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഒഎൻജിസി, ബിഇഎൽ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നിഫ്റ്റി 50 ഓഹരികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്നലെയും ജിഡിപി ഭീതി മറികടക്കാൻ ഇന്ത്യൻ വിപണിക്കായിരുന്നു. ഈയൊരു ട്രെൻഡിലൂടെ വിപണി നേട്ടം സ്വന്തമാക്കുന്നത് അടുത്ത കേന്ദ്ര ബജറ്റ് വരെയെങ്കിലും തുടരുമെന്നാണ് വിദ്‌ഗധരുടെ അഭിപ്രായം. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്ര ബജറ്റ്.
ക്രൂഡ് ഓയിൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്), പെട്രോൾ, ഡീസൽ കയറ്റുമതി എന്നിവയുടെ വിൻഡ് ഫാൾ ടാക്‌സ് സർക്കാർ എടുത്തുകളഞ്ഞു, ഇത് ഓയിൽ ആൻഡ് എനർജി ഹെവിവെയ്റ്റ്സ് റാലിക്ക് കാരണമാകുമെന്നാണ് ബാങ്കിങ് ആൻഡ് മാർക്കറ്റ് വിദഗ്‌ധനായ അജയ് ബഗ്ഗയുടെ അഭിപ്രായം.
യുഎസ് വിപണിയും എക്കാലത്തേയും മികച്ച നിരക്കിലേക്ക് കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. അമേരിക്കൻ ടെക്ക് റാലിയാണ് നേട്ടത്തിലേക്ക് എത്താൻ അവരെ പ്രധാനമായും സഹായിച്ചത്. ഈ മാതൃക പിന്തുടരാനുള്ള ശ്രമങ്ങളിലാണ് ഏഷ്യൻ രാജ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read :ജിഎസ്‌ടിയിൽ കോളടിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും; നവംബറിലെ പിരിവിൽ എട്ടര ശതമാനത്തിന്‍റെ കുതിപ്പ്