ന്യൂഡല്‍ഹി:രാജ്യത്ത് ഗാര്‍ഹിക കടത്തില്‍ വര്‍ധനവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ശരാശരി കടബാധ്യതയേക്കാള്‍ ഓരോ കുടുംബത്തിലും കടമെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ആര്‍ബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതിസമ്പന്നരുടെയും കടബാധ്യത ഉയരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വ്യക്തിഗത വായ്‌പ, ക്രെഡിറ്റ് കാർഡ് തിരിച്ചടവ്, ഉപഭോക്തൃ ഡ്യൂറബിളുകൾക്കുള്ള വായ്‌പകൾ എന്നിവ ഉൾപ്പെടുന്ന ഉപഭോഗം എന്നിങ്ങനെ മൂന്ന് പ്രധാന ആവശ്യങ്ങൾക്കാണ് വ്യക്തികൾ പ്രധാനമായും വായ്‌പയെടുക്കുന്നത്. മോർട്ട്ഗേജ് വായ്‌പകൾ, വാഹന വായ്‌പകൾ, ഇരുചക്ര വാഹന വായ്‌പകൾ എന്നിവയും കൃഷി, ബിസിനസ്, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള വായ്‌പകൾ പോലുള്ള ഉൽപ്പാദന പ്രവർത്തനങ്ങളും ഉൾപ്പെടുന്ന അസറ്റ് ക്രിയേഷൻ ആണ് മറ്റൊരു വിഭാഗം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആസ്‌തി സൃഷ്‌ടിക്കുന്നതിന് വേണ്ടി ലോണുകള്‍ പ്രയോജനപ്പെടുത്തുന്നവരുമുണ്ട്. ഉയര്‍ന്ന റേറ്റിങ്ങുള്ള വായ്‌പക്കാര്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന കടബാധ്യതയില്‍ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സാമ്പത്തിക സ്ഥിരതയുള്ളതുകൊണ്ട് തന്നെ വായ്‌പ തിരിച്ചടവുകള്‍ കൃത്യമാണ്.
കൂടുതല്‍ ആസ്‌തി സൃഷ്‌ടിക്കുന്നതിനായാണ് അതിസമ്പന്നരായ വ്യക്തികള്‍ ലോണ്‍തുക കൂടുതലും ഉപയോഗിക്കുന്നത്. എന്നാല്‍, ഉപഭോഗത്തിനായി കടമെടുക്കുന്ന ഇടത്തരം കുടുംബങ്ങളുടെ ഗാര്‍ഹിക കടം വര്‍ധിച്ചുവരികയാണ്.
ഇന്ത്യയുടെ ആഭ്യന്തര കടം കഴിഞ്ഞ മൂന്ന് വര്‍ഷമായി വര്‍ധിക്കുന്നുണ്ട്. 2024 ജൂണിൽ നിലവിലെ വിപണി വിലയനുസരിച്ച് ഗാർഹിക കടം ജിഡിപിയുടെ 42.9 ശതമാനമാണ്. വളർന്നുവരുന്ന മറ്റ് സമ്പദ് വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ഗാര്‍ഹിക കടം താരതമ്യേന കുറവാണെന്നുമാണ് റിപ്പോര്‍ട്ട്.
Also Read :'2025 ല്‍ സാമ്പത്തിക നേട്ടം സ്വന്തമാക്കാം'; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി