കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 58080 രൂപയാണ് ഇന്നത്തെ വില. 280 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന്‍റെ വില 7260 രൂപയാണ്.
രാജ്യത്തെ കമ്മോഡിറ്റി എക്‌സ്ചേഞ്ച് ആയ എംസി എക്‌സില്‍ 10ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 77816 രൂപയാണ് വില. അന്താരാഷ്‌ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 2657.95 ഡോളര്‍ എന്ന തോതിലാണ് വ്യാപാരം നടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പവന് ഇന്നലെ 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 360 രൂപയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തി.
ജനുവരി മൂന്നിന് ഇന്നത്തെ നിരക്കില്‍ സ്വര്‍ണ വില എത്തിയ ശേഷം പവന് 57000ത്തിലേക്ക് വില താഴ്‌ന്നിരുന്നു.
രാജ്യാന്തര വിപണിയില്‍ ഏറ്റവും വലിയ വിപണിയായ അമേരിക്കയിലെ ചലനങ്ങളാണ് സ്വര്‍ണ വിലയെ ഇപ്പോള്‍ സ്വാധീനിക്കുന്നത്. പലിശ ഇനി കാര്യമായി കുറയില്ലെന്നതും ഡോളറും ബോണ്ടും മുന്നേറുന്നതും സ്വര്‍ണവിലയുടെ ചാഞ്ചാട്ടത്തിന് കാരണമായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
അതേസമയം വെള്ളിയുടെ വിലയില്‍ ഇടിവ് തുടരുകയാണ്. ഒരു ഗ്രാം ഹാള്‍ മാര്‍ക്ക് വെള്ളിയുെട വില 97 രൂപയാണ്.
ഇതിനിടെ രാജ്യത്ത് രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തി.
Also Read;സ്വർണ വായ്‌പകളില്‍ വമ്പൻ വര്‍ധനവ്; ക്രമരഹിത ഇടപാടുകളില്‍ ആശങ്ക രേഖപ്പെടുത്തി ആര്‍ബിഐ