കേരളം

kerala

ETV Bharat / business

സ്വര്‍ണ വില ദേ താഴേക്ക്! ഇന്നത്തെ നിരക്കറിയാം - GOLD AND SILVER PRICE TODAY

കേരളത്തിലെ ഇന്നത്തെ സ്വർണം വെള്ളി വിലനിലവാരം

GOLD PRICE TODAY  SILVER PRICE TODAY  സ്വര്‍ണ വില  ഇന്നത്തെ സ്വര്‍ണ വില
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 26, 2024, 1:08 PM IST

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 960 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്‍റെ വില 56,640 ആയി. ഗ്രാമിന് 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. നിലവില്‍ 7,080 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ നിരക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വര്‍ണം പവന് 1,760 രൂപയുടെ ഇടിവാണുണ്ടായത്. ഇന്നലെ 800 രൂപയായിരുന്നു കുറഞ്ഞത്.

വില(രൂപയില്‍) വില(രൂപയില്‍)
സ്വര്‍ണം 56,640/പവന്‍ 7,080/ഗ്രാം
വെള്ളി 98,000 /കിലോ 98 /ഗ്രാം

ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞത്. ആഗോള വിപണിയിലെ ഇടിവും സംസ്ഥാനത്തെ സ്വര്‍ണ വിപണിയെ സ്വാധീനിച്ചു. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,624 ഡോളറാണ്. ഇന്ത്യയില്‍ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്‍റെ നിരക്ക് 75,472 രൂപയുമാണ്.

ALSO READ
  1. പൊന്നോളം വരുമോ? സ്വര്‍ണ വിലയിലെ മാറ്റം എങ്ങനെയെല്ലാം, സ്വാധീനിക്കുന്ന ഘടകങ്ങള്‍ അറിയാം
  2. വയനാട്ടിലെ സ്വർണ്ണശേഖരം, 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഗവൺമെന്‍റ് പരാജയപ്പെട്ട് പിന്‍മാറിയ ഖനനത്തിന്‍റെ കഥ
  3. ഇന്ത്യയുടെ സ്വർണം എന്തുകൊണ്ട് വിദേശ നിലവറകളിൽ സൂക്ഷിക്കുന്നു?; വിശദമായി അറിയാം

ABOUT THE AUTHOR

...view details