കേരളം

kerala

ETV Bharat / business

വീണ്ടും 100 ബില്യൺ ഡോളർ ക്ലബിൽ ഗൗതം അദാനി; ലോക സമ്പന്നരുടെ പട്ടികയിൽ 12ാം സ്ഥാനത്ത് - അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്‌തി 100.7 ബില്യൺ ഡോളറായി ഉയർന്നു. ലോകത്തെ ഏറ്റവും സമ്പന്നനായ 12-ാമത്തെ വ്യക്തിയായി.

Gautam Adani  100 Billion Club  അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി  സമ്പന്നരുടെ പട്ടികയില്‍ അദാനി
Gautam Adani Enters 100 Billion Club Again

By ETV Bharat Kerala Team

Published : Feb 8, 2024, 4:10 PM IST

ന്യൂഡൽഹി: 100 ബില്യൺ ഡോളർ ക്ലബിലേക്ക് തിരിച്ചെത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നഷ്‌ടമായ സമ്പത്തില്‍ ഭൂരിഭാഗവും അദാനി ഗ്രൂപ്പ് തിരിച്ചുപിടിച്ചു.

ബ്ലൂംബര്‍ഗിന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് അദാനിയുടെ സമ്പത്ത് 1,000,000 ലക്ഷം കോടി ഡോളറാണ് (100.7 ബില്യണ്‍ ഡോളര്‍). ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ 12ാമനായും അദാനി മാറി (Gautam Adani Enters 100 Billion Club Again).

2023ലാണ് അദാനി ഗ്രൂപ്പിനെതിരെ സാമ്പത്തിക സുതാര്യത ഉള്‍പ്പടെ നിരവധി വിഷയങ്ങളുയര്‍ത്തി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹിൻഡൻബർഗ് ആരോപണങ്ങളെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് വലിയ തിരിച്ചടി നേരിട്ടിരുന്നു. അദാനിയുടെ സമ്പത്തിൽ 80 ബില്യൺ ഡോളറി​ന്‍റെ ഇടിവുണ്ടായിരുന്നു. അദാനി ഗ്രൂപ്പിന് 150 ബില്യൺ ഡോളറിന്‍റെ നഷ്‌ടമുണ്ടാവുകയും ചെയ്‌തു. എന്നാൽ പിന്നീട് കമ്പനി തിരികെ വരുകയായിരുന്നു.

ഈ സാമ്പത്തിക വര്‍ഷം 16.4 ബില്യണ്‍ ഡോളറാണ് അദാനി തിരിച്ചുപിടിച്ചത്. എന്നാല്‍ 2022 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ അദാനിയുടെ സമ്പത്തില്‍ ഇപ്പോഴും 50 ബില്യണ്‍ ഡോളറിന്‍റെ കുറവുണ്ട്.

ABOUT THE AUTHOR

...view details