അമരാവതി:പൊതുതെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത്. പണവും സമ്മാനങ്ങളും നല്‍കി വോട്ടര്‍മാരെ വശത്താക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. വോട്ടര്‍മാരില്‍ സ്വാധീനമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പാര്‍ട്ടി നല്‍കുന്നുവെന്ന് ആരോപണമുണ്ട്(YSRCP Illegal Election Campaign).
മതം പറഞ്ഞ് വോട്ട് പിടിത്തം നടത്തുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ഭരണകക്ഷി തന്നെ ഇത്തരം അനധികൃത നടപടികള്‍ കൈക്കൊണ്ടിട്ടും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്( new type of campaign ahead of the general elections).
വൈഎസ്ആര്‍ കോണ്‍ഗ്രസ് വീടുവീടാന്തരം കുക്കറുകള്‍ നല്‍കുന്നു. വിവിധ മതങ്ങളില്‍ നിന്നുള്ളവരുടെ രഹസ്യയോഗങ്ങള്‍ സംഘടിപ്പിക്കുന്നുമുണ്ട്. ഇത്തരം യോഗങ്ങളില്‍ രണ്ടായിരം രൂപയും കുക്കറും ഫ്‌ളാസ്‌കും അടങ്ങുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ ചിഹ്നം ആലേഖനം ചെയ്‌ത സമ്മാനപ്പൊതികള്‍ വിതരണം ചെയ്യുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്(Election 2024).
ജില്ലകളില്‍ പദ്ധതികളുടെ അവതരണമെന്ന പേരില്‍ ഗ്രാമ, വാര്‍ഡ് സെക്രട്ടറിമാരും വോളന്‍റിയര്‍മാരും യോഗങ്ങള്‍ സംഘടിപ്പിക്കുന്നു.മുന്‍കൂട്ടി തന്നെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ വോട്ടുകള്‍ വാങ്ങിക്കൂട്ടുകയാണ്. പണവും സമ്മാനങ്ങളും നല്‍കി അവര്‍ വോട്ടുകള്‍ ഉറപ്പിക്കുന്നു.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123(1)ന്‍റെ നഗ്നമായ ലംഘനമാണിത്. നേതാക്കള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നത് കൈക്കൂലിയുടെ പരിധിയിലാണ് വരുന്നത്. ഇത് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ ഏഴ് , ഇന്ത്യന്‍ കുറ്റകൃത്യ നിയമത്തിലെ 171 ബി, 171ഇ വകുപ്പുകള്‍ പ്രകാരവും കുറ്റകരമാണ്. ജനങ്ങള്‍ക്ക് പണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്മാനങ്ങളും നല്‍കുന്നതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും മറ്റും വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് സേവന ചട്ടങ്ങളുടെ പരിധിയില്‍ പെടുത്തി അന്വേഷിക്കാവുന്നതാണ്.
ഗ്രാമീണ മേഖലയിലെ സ്‌ത്രികള്‍ക്ക് സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി നല്‍കിയിട്ടുള്ള വായ്‌പകള്‍ എഴുതിത്തള്ളാന്‍ എന്ന പേരില്‍ എല്ലാ മണ്ഡലങ്ങളിലും വൈഎസ്ആര്‍ സര്‍ക്കാര്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചുള്ള ഈയോഗങ്ങള്‍ വൈഎസ്ആര്‍സിപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പോലെയാണ് നടത്തുന്നത്. യോഗം നടക്കുന്ന ഹാളിന്‍റെ പരിസരം മുഴുവന്‍ പാര്‍ട്ടി പതാകകളും കമാനങ്ങളും കട്ടൗട്ടുകളും ബാനറുകളും ഫ്‌ളസ്‌കുകളും കൊണ്ട് അലങ്കരിക്കുന്നു. പരിപാടികള്‍ക്കെത്തുന്ന സ്‌ത്രീകളെക്കൊണ്ട് ഫാന്‍ ചിഹ്നത്തിന് വോട്ടു ചെയ്യുമെന്ന പ്രതിജ്ഞയും എടുപ്പിക്കുന്നു.
ഗ്രാമീണ മേഖലകളിലെ സ്‌ത്രീകള്‍ക്ക് മുന്‍ സര്‍ക്കാര്‍ വായ്പ നല്‍കിയിരുന്നില്ലെന്നും തങ്ങള്‍ അവ ഇപ്പോള്‍ നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഇത്തരം യോഗങ്ങളില്‍ പറയുന്നു. യോഗത്തിനെത്തുന്നവര്‍ക്ക് ജഗന്‍റെയും പ്രദേശത്തെ എംഎല്‍എയുടെയോ പാര്‍ട്ടി ചുമതലയുള്ള വ്യക്തിയുടെയോ ചിത്രങ്ങളും വിതരണം ചെയ്യുന്നു. സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരിപാടി തന്നെയാണിതെന്നും ആരോപണമുയരുന്നു.
വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും എംപിമാരെയും മറ്റ് മണ്ഡലങ്ങളിലേക്ക് മാറ്റുന്നു. യോഗത്തിന് പോകുന്ന നേതാക്കളാണ് ഇവര്‍ക്ക് വേണ്ടി പണവും സമ്മാനങ്ങളും വിതരണം ചെയ്യുന്നത്. സ്വയം ശക്തി സംഘങ്ങളുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരിലേക്കാണ് സമ്മാനങ്ങള്‍ എത്തുന്നത്. ഇതിന് പുറമെ ഗ്രാമങ്ങളിലെയും വാര്‍ഡുകളിലെയും ജീവനക്കാര്‍ക്കും വോളന്‍റിയര്‍മാര്‍ക്കും ഇവ കൈമാറുന്നുണ്ടാകാം.