തമിഴ്‌നാട്:തിരുപ്പത്തൂരിന് സമീപം പാമ്പിനെ കൊന്ന് തിന്ന യുവാവ് അറസ്റ്റിൽ. പെരുമാപട്ട് ഭാഗത്തെ രാജേഷ് കുമാർ (30) ആണ് അറസ്റ്റിലായത്. പാമ്പിൻ്റെ തോലുരിയുന്ന വീഡിയോ ഇയാൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
തിരുപ്പത്തൂർ ജില്ല ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ മഹേന്ദ്രൻ്റെ ഉത്തരവ് പ്രകാരം തിരുപ്പത്തൂർ ഫോറസ്റ്റ് ഓഫിസർ ചോളരാജൻ്റെ നേതൃത്വത്തിലാണ് വനപാലകരും ഉദ്യോഗസ്ഥരും അന്വേഷണം നടത്തി രാജേഷ് കുമാറിനെ അറസ്റ്റ് ചെയ്‌തത്. വന്യമൃഗ സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്.