തരൺ തരൺ (പഞ്ചാബ്): യുവാവിനെ വീട്ടിൽ നിന്ന് വിളിച്ച് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ ഖേംകരൻ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ഭിക്കിവിന്ദിൽ ആണ് അതി ക്രൂരമായ സംഭവം നടന്നത്.
24 കാരനായ സത്നാം സിങ് ആണ് കൊല്ലപ്പെട്ടത് (Young Man Killed). സത്നാം സിങിന്‍റെ മൃതദേഹം ഭിഖിവിന്ദ് ദനാ മണ്ഡിക്ക് മുന്നിൽ തള്ളിയ നിലയിൽ കണ്ടെടുക്കുകയായിരുന്നു. മൃതദേഹം ആദ്യം കണ്ട നാട്ടുകാർ ഉടൻ തന്നെ ഭിക്കിവിന്ദ് പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പരിശേധന നടത്തുകയും ചെയ്‌തു.
രാത്രി 12 മണിയോടെയാണ് കൊലപാതകികൾ വന്ന് വീടിൻ്റെ വാതിലിൽ മുട്ടിയത്. സംഭവം നടക്കുമ്പോൾ സത്നാം സിങ്ങും, സഹോദരിയും, മകളുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.(Young Man Killed by Strangers after Abduction From Home ) സത്നാം സിങ് എഴുന്നേറ്റ് വീടിൻ്റെ വാതിൽ തുറന്നപ്പോൾ അവിടെ നിന്ന് അവർ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയവർ സത്നാം സിങ്ങിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സത്നാം സിങ്ങിന്‍റെ മൃതദേഹം ദനാ മണ്ഡി മാർക്കറ്റിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്‍റെ സഹോദരനെ തട്ടിക്കൊണ്ടുപോയതായി സത്നാം സിങ്ങിൻ്റെ സഹോദരി ഇന്നലെ രേഖാമൂലം പരാതി നൽകിയതായി അന്വേഷിക്കുന്ന സബ് ഡിവിഷൻ ഭിഖിവിന്ദ് ഡിഎസ്‌പി പ്രീത് ഇന്ദർ സിങ് പറഞ്ഞു.
Also read :ദുരഭിമാന കൊല; യുവാവിനെ ഭാര്യ സഹോദരന്‍റെ നേതൃത്വത്തില്‍ കഴുത്തറുത്ത് കൊന്നു, അഞ്ചുപേർ പിടിയിൽ