കേരളം

kerala

ETV Bharat / bharat

അയോധ്യ ദർശനം കഴിഞ്ഞ് മടങ്ങവെ കാറിന് തീപിടിച്ചു; യുവതിയ്‌ക്ക് ദാരുണാന്ത്യം - Woman Died After Car Catches Fire - WOMAN DIED AFTER CAR CATCHES FIRE

കാറിന് തീപിടിച്ച്‌ യുവതി മരിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റു.

CAR CATCHES FIRE IN CHAPRA  COUPLE RETURNING FROM AYODHYA  CAR CATCHES FIRE  കാറിന് തീപിടിച്ച്‌ യുവതി മരിച്ചു
CAR CATCHES FIRE (ETV Bharat)

By ETV Bharat Kerala Team

Published : Jun 15, 2024, 8:40 PM IST

ബിഹാര്‍: ബിഹാറിലെ ചപ്രയിൽ കാറിന് തീപിടിച്ച് യുവതിക്ക്‌ ദാരുണാന്ത്യം. തരയ്യ പൊലീസ് സ്റ്റേഷൻ പരിധിയിലെ എസ്എച്ച് 104-ൽ സ്ഥിതിചെയ്യുന്ന ബാഗി ഗ്രാമത്തിന് സമീപമാണ് സംഭവം. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു. അവതാർ നഗറിലെ പക്വാലിയ ഗ്രാമത്തിൽ താമസിക്കുന്ന ദീപക് റായിയുടെ ഭാര്യ സോണി ദേവിയാണ് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്‌.

ദീപക് കുമാർ റായിയും ഭാര്യ സോണി ദേവിയും അയോധ്യയിലെ രാംലാലയെ സന്ദർശിച്ച്‌ മടങ്ങവെയാണ്‌ കാറിന് തീപിടിച്ചത്‌. കാറിൽ നിന്ന് പെട്ടെന്ന് പുക ഉയർന്നത്‌ കണ്ട്‌ കാറിന്‍റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന യുവതി പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും കാർ ലോക്കായിരുന്നു. ഒരു വിധത്തിൽ കാറിൽ നിന്ന് പുറത്തിറങ്ങിയ യുവാവിന്‌ ഭാര്യയെ രക്ഷപ്പെടുത്താനായില്ല.

സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് തരയ്യ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുമ്പോഴേക്കും കാറിനുള്ളിൽ യുവതിക്ക് പൂര്‍ണമായും പൊള്ളലേറ്റിരുന്നു. പൊലീസ് യുവതിയുടെ മൃതദേഹം കാറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ചപ്ര സദർ ആശുപത്രിയിലേക്ക് അയച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ:കുവൈറ്റ്‌ ദുരന്തം ദൗര്‍ഭാഗ്യകരം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും : കെജി എബ്രഹാം

ABOUT THE AUTHOR

...view details