ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് സിപിഎം. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശേഖരിക്കുന്ന ദൃശ്യങ്ങളടക്കമുള്ള ഇലക്‌ട്രോണിക് റെക്കോര്‍ഡുകള്‍ രാഷ്‌ട്രീയ കക്ഷികള്‍ക്ക് ലഭ്യമാക്കാത്തതിനെയും സിപിഎം വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ തയാറാക്കിയതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്‌ട്രീയ കക്ഷികളുമായി യാതൊരു ആശയവിനിമയവും നടന്നിട്ടില്ല. വര്‍ഷങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്ന കീഴ്‌വഴക്കങ്ങളുടെ ലംഘനമാണിതെന്നും സിപിഎം പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.