ന്യൂഡല്‍ഹി :രണ്ടാം രാത്രിയിലും പാതയോരത്ത് തന്നെ കഴിച്ച് കൂട്ടി സില്‍ക്യാര തുരങ്ക ദൗത്യത്തിലെ നായകന്‍ വഖീല്‍ ഹസനും കുടുംബവും. തങ്ങളുടെ ഇടിച്ച് നിരത്തപ്പെട്ട വീടിന് സമീപുള്ള പാതയോരത്താണ് രണ്ട് ദിവസമായി ഇവര്‍ അന്തിയുറങ്ങിയത്. ഇവിടെ നിന്ന് എങ്ങോട്ടുമില്ലെന്ന നിലപാടിലാണ് ഇവര്‍ (rat hole miner).
രണ്ടാം ദിവസവും താനും കുടുംബവും തുറസായ സ്ഥലത്താണ് കഴിച്ച് കൂട്ടിയതെന്ന് ഹസന്‍ പറഞ്ഞു. നാട്ടുകാരില്‍ ചിലര്‍ തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയതായി അദ്ദേഹം പറഞ്ഞു. നരേലയിലെ ഇഡബ്ല്യുഎസ് ഫ്ലാറ്റിലേക്ക് മാറാന്‍ ഡല്‍ഹി വികസന അതോറിറ്റിയുടെ നിര്‍ദ്ദേശം ഹസനും കുടുംബവും നിരസിച്ചു (wakeel hassan).
രാത്രിയെ തങ്ങള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്നും തനിക്കും കുടുംബത്തിനും ഇതുവരെ സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ റാറ്റ്ഹോള്‍ മൈനര്‍മാരുടെ സംഘത്തിലുണ്ടായിരുന്ന ആളാണ് ഹസന്‍. നവംബറിലായിരുന്നു ലോകം മുഴുവന്‍ ഉറ്റുനോക്കിയ ആ രക്ഷാപ്രവര്‍ത്തനം നടന്നത്. ബുധനാഴ്‌ചയാണ് ഇദ്ദേഹത്തിന്‍റെ വീട് ഡല്‍ഹി വികസന അതോറിറ്റി ഇടിച്ച് നിരത്തിയത് (Second Night On Footpath).