യോഗവിദ്യയിലെ വിശുദ്ധി എന്ന ചക്രമാണ് എരുമേലിയിൽ. ധർമശാസ്‌താവിന്റെ അവതാരോദ്ദേശ്യം മഹിഷീവധമാണ്. മഹിഷീവധം നടന്ന സ്ഥലം. ഇവിടെ ശാസ്‌താവിന് നായാട്ടുകാരന്‍റെ രൂപമാണ്.
മഹിഷീവധത്തിനു ശേഷം വനവാസികൾ നൃത്തംവച്ച സ്ഥലം. അതിന്‍റെ ഓർമ പുതുക്കാൻ പേട്ട തുള്ളൽ നടത്തിവരുന്നു. മനുഷ്യമനസ്സിലെ മൃഗീയചിന്തകളെ നശിപ്പിക്കുന്നു. നായാട്ടുകാരൻ ആണെങ്കിലും ക്ഷേത്രത്തിൽ ശാന്തസ്വരൂപനാണ്. കുറ്റവാസന, അസൂയ, അനുസരണയില്ലായ്മ, ആത്മഹത്യാപ്രവണത, കൊലപാതകവാസന എന്നിവ ഒഴിവാകാൻ ഈ ക്ഷേത്രദർശനം സഹായിക്കും.
അഹങ്കാരം ഇല്ലാതാക്കി ഏകത്വബോധം നൽകുന്നു. ബോധമനസ്സിനെ ഉത്തേജിപ്പിക്കുന്നു. സംഘടിതമായ രക്ഷാശ്രമങ്ങൾക്ക് ഊർജം നൽകുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജാതകത്തിൽ ക്രമിനൽ സ്വഭാവം കാണിക്കുന്ന ഗ്രഹനിലകൾ ഉള്ളവർ ഇവിടെ ദര്‍ശനം നടത്തിയാൽ അത്തരം വിഷയങ്ങളില്‍നിന്ന് രക്ഷ നേടാം. ജയിൽവാസയോഗം ഒഴിവാക്കാൻ ഈ ക്ഷേത്രം സഹായിക്കും. വിശുദ്ധി ചക്രസ്ഥാന ദർശനത്താൽ ശരിയായ ബോധവും വിവേകവും ഉണ്ടാകും. കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
എരുമേലി പട്ടണത്തില്‍ അരക്കിലോമീറ്ററിനുള്ളിലായി രണ്ട് ശാസ്‌താക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. വലിയമ്പലവും കൊച്ചമ്പലവും. ശബരിമല തീര്‍ത്ഥാടകര്‍ ഇരു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താറുണ്ട്.
താഴമണ്‍ മഠത്തിനാണ് ക്ഷേത്രത്തിന്‍റെ താന്ത്രിക ചുമതല. എരുമേലി വാവര് പള്ളിയും ക്ഷേത്രത്തിന് സമീപമാണ് നിലകൊള്ളുന്നത്. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ ഇവിടെ നല്‍കാറുണ്ട്.
മലയാള മാസമായ കുംഭത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം. പത്ത് ദിവസം നീളുന്ന ആഘോഷമാണിത്.