ETV Bharat / bharat

മഹാരാഷ്‌ട്രയും ജാർഖണ്ഡും പോളിങ് ബൂത്തില്‍; വോട്ടിങ് ആരംഭിച്ചു - MAHARASHTRA JHARKHAND ELECTIONS

മഹാരാഷ്‌ട്രയിൽ രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ച് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കുന്നതായിരിക്കും. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ 81 നിയമസഭ സീറ്റുകളിൽ ശേഷിക്കുന്ന 38 എണ്ണത്തിലാണ് വോട്ടെടുപ്പ് നടക്കുക.

MAHARASHTRA ASSEMBLY ELECTIONS  JHARKHAND ELECTIONS  MAHAYUTI  INDIA BLOC
From left Polling officers with the Electronic Voting Machines, Polling officials collect election materials. (IANS/ ANI)
author img

By ETV Bharat Kerala Team

Published : Nov 20, 2024, 7:58 AM IST

മുംബൈ : മഹാരാഷ്‌ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. വീണ്ടും ഭരണത്തിലേറുമെന്ന പ്രതീക്ഷയുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യവും ശക്തമായ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മഹാ വികാസ് അഘാഡി (എംവിഎ) സഖ്യവും. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ച് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രമുഖ നേതാക്കളെല്ലാം തന്നെ പര്യടനത്തിനെത്തിയിരുന്നു. നരേന്ദ്ര മോദി, അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ എത്തിയിരുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും അടങ്ങുന്ന മഹായുതി, അധികാരം നിലനിർത്തുന്നതിനായി സ്‌ത്രീകൾക്കായി 'മജ്ഹി ലഡ്‌കി ബഹിൻ' പോലുള്ള ജനപ്രിയ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു.

ശിവസേന, എൻസിപി കക്ഷികളുടെ പിളർപ്പിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 2,086 സ്വതന്ത്രരുൾപ്പെടെ 4,136 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 9.7 കോടി വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിക്കുക. ഇതിൽ അഞ്ച് കോടി പുരുഷന്മാരും 4.69 കോടി സ്ത്രീകളും ഉൾപ്പെടുന്നു. ഒരു ലക്ഷത്തിലധികം പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

മഹായുതി സഖ്യത്തിൽ, ബിജെപി 149 സീറ്റുകളിലും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേന 81 സീറ്റുകളിലും ഉപമുഖ്യമന്ത്രി അജിത് പവാർ നേതൃത്വം എൻസിപി 59 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മഹാ വികാസ് അഘാഡിയിൽ കോൺഗ്രസ് 101 സീറ്റുകളിലാണ് മത്സരരംഗത്തുള്ളത്. ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന 95 സീറ്റുകളിലും ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപി 86 സീറ്റുകളിലും മത്സരിക്കുന്നു. ബിഎസ്‌പി 237 ഇടത്തും എഐഎംഐഎം 17 ഇടത്തും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

അതേസമയം, ജാർഖണ്ഡിൽ 81 നിയമസഭ സീറ്റുകളിൽ ശേഷിക്കുന്ന 38 എണ്ണത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഇന്ത്യ സംഖ്യവും എൻഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടത്തുക. വോട്ടെടുപ്പിൻ്റെ ആദ്യ ഘട്ടം നവംബർ 13ന് ആയിരുന്നു. വോട്ടെണ്ണൽ നവംബർ 23ന് നടക്കും.

14,218 പോളിങ് സ്‌റ്റേഷനുകളാണ് ഉള്ളത്. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്നതായിരിക്കും.അതേസമയം, 31 ബൂത്തുകളിലെ പോളിങ് വൈകിട്ട് നാലിന് അവസാനിക്കും. 60.79 ലക്ഷം സ്‌ത്രീകളും 147 ട്രാൻസ്ജെൻഡേഴ്‌സും ഉൾപ്പെടെ 1.23 കോടി വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. 528 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

Also Read: ട്വിസ്റ്റും ടേണും ഒടുങ്ങി, പാലക്കാട് ഇന്ന് വിധി എഴുതുന്നു; പ്രതീക്ഷയില്‍ മുന്നണികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.