ETV Bharat / bharat

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി അജിത് പവാറും ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതും - AJIT PAWAR AND MOHAN BHAGWAT VOTED

ബാരാമതി നിയമസഭാ സീറ്റിൽ അജിത് പവാർ, മരുമകനും എൻസിപി (എസ്‌പി) സ്ഥാനാർഥിയുമായ യുഗേന്ദ്ര പവാറിനെതിരെയാണ് മത്സരിക്കുന്നത്.

MAHARASHTRA ELECTION  AJIT PAWAR  MOHAN BHAGWAT  RSS
From left Mohan Bhagwat, Ajit Pawar (ANI)
author img

By PTI

Published : Nov 20, 2024, 9:36 AM IST

Updated : Nov 20, 2024, 9:57 AM IST

മുംബൈ : മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതും വോട്ട് രേഖപ്പെടുത്തി. എൻസിപി നേതാവ് അജിത് പവാറും ഭാര്യ സുനേത്ര പവാറും ബാരാമതി ഏരിയയിലെ കടേവാഡിയിലാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.

ബാരാമതി നിയമസഭാ സീറ്റിൽ അജിത് പവാർ, മരുമകനും എൻസിപി (എസ്‌പി) സ്ഥാനാർഥിയുമായ യുഗേന്ദ്ര പവാറിനെതിരെയാണ് മത്സരിക്കുന്നത്. മാതാപിതാക്കളോടൊപ്പമാണ് യുഗേന്ദ്ര പവാർ വോട്ട് രേഖപ്പെടുത്തിയത്. ബാരാമതിയിലെ ജനങ്ങൾ തൻ്റെ പാർട്ടിക്കൊപ്പം നിൽക്കുമെന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അജിത് പവാർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വീണ്ടും ഭരണത്തിലേറുമെന്ന പ്രതീക്ഷയുമായാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യവും ശക്തമായ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷയിൽ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യവും മത്സരരംഗത്തുള്ളത്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ച് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രമുഖ നേതാക്കളെല്ലാം തന്നെ പര്യടനത്തിനെത്തിയിരുന്നു. നരേന്ദ്ര മോദി, അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ എത്തിയിരുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും അടങ്ങുന്ന മഹായുതി, അധികാരം നിലനിർത്തുന്നതിന് സ്‌ത്രീകൾക്കായി 'മജ്ഹി ലഡ്‌കി ബഹിൻ' പോലുള്ള ജനപ്രിയ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു.

ശിവസേന, എൻസിപി കക്ഷികളുടെ പിളർപ്പിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 2,086 സ്വതന്ത്രരുൾപ്പെടെ 4,136 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 9.7 കോടി വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിക്കുക. ഇതിൽ അഞ്ച് കോടി പുരുഷന്മാരും 4.69 കോടി സ്ത്രീകളും ഉൾപ്പെടുന്നു. ഒരു ലക്ഷത്തിലധികം പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

മഹായുതി സഖ്യത്തിൽ, ബിജെപി 149 സീറ്റുകളിലും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേന 81 സീറ്റുകളിലും ഉപമുഖ്യമന്ത്രി അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപി 59 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മഹാ വികാസ് അഘാഡിയിൽ കോൺഗ്രസ് 101 സീറ്റുകളിലാണ് മത്സരരംഗത്തുള്ളത്. ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന 95 സീറ്റുകളിലും ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപി 86 സീറ്റുകളിലും മത്സരിക്കുന്നു. ബിഎസ്‌പി 237 ഇടത്തും എഐഎംഐഎം 17 ഇടത്തും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

Also Read: മഹാരാഷ്‌ട്രയും ജാർഖണ്ഡും പോളിങ് ബൂത്തില്‍; വോട്ടിങ് ആരംഭിച്ചു

Last Updated : Nov 20, 2024, 9:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.