കേരളം

kerala

ETV Bharat / bharat

കേരള പൊലീസ് കിണഞ്ഞ് ശ്രമിച്ചിട്ടും പിടികിട്ടാപുള്ളി; ദക്ഷിണേന്ത്യയെ വിറപ്പിച്ച മാവോ നേതാവ്, ആരാണ് കൊല്ലപ്പെട്ട വിക്രം ഗൗഡ?

കേരള പൊലീസ് അടക്കം തേടിക്കൊണ്ടിരുന്ന മാവോ നേതാവിനെയാണ് കഴിഞ്ഞ ദിവസം കര്‍ണാടക നക്‌സല്‍ വിരുദ്ധ സേന വെടിവച്ച് വീഴ്‌ത്തിയത്. രണ്ട് പതിറ്റാണ്ടായി ദക്ഷിണേന്ത്യയിലെ മാവോ സംഘത്തിന്‍റെ തലവനായി വളര്‍ന്നുവന്ന നേതാവിനെയാണ് വെടിവച്ച് വീഴ്‌ത്തിയത്.

VIKRAM  KERALA POLICE  ANTI NAXAL SQUAD  NILAMBOOR ENCOUNTER
Vikram Gowda (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

ര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ഇന്നലെ വൈകുന്നേരമാണ് കൊടുംകാട്ടില്‍ വച്ച് നക്‌സല്‍ വിരുദ്ധ സേന വിക്രം ഗൗഡയെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയത്. സേനയ്ക്ക് നേരെ വിക്രം ഗൗഡ ആക്രമണം അഴിച്ച് വിട്ടതിനെ തുടര്‍ന്നാണ് വെടിവച്ച് വീഴ്‌ത്തേണ്ടി വന്നതെന്നാണ് നക്‌സല്‍ വിരുദ്ധ സേനയുടെ വിശദീകരണം.

പടികിട്ടാപുള്ളിയായ മാവോയിസ്‌റ്റ് നേതാവ് ഇരുപത് കൊല്ലമായി പൊലീസിനെ വെട്ടിച്ച് കേരള -തമിഴ്‌നാട്-കര്‍ണാടക വനങ്ങളില്‍ കഴിഞ്ഞ് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മറ്റ് നാല് പേര്‍ക്കൊപ്പം റേഷന്‍ വാങ്ങാനെത്തിയപ്പോഴാണ് നക്‌സല്‍ വിരുദ്ധ സേന ഇവര്‍ക്ക് നേരെ ആക്രമണം നടത്തിയത്.

ആരാണ് വിക്രം ഗൗഡ?

ദക്ഷിണേന്ത്യയിലെ കരുത്തനായ മാവോയിസ്‌റ്റ് നേതാവായിരുന്നു വിക്രം ഗൗഡ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നതും വിക്രം ഗൗഡ ആയിരുന്നു.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ഹെബ്‌രി താലൂക്കിലുള്ള കുഡ്‌ലു നദ്‌വലൂ സ്വദേശിയാണ് വിക്രം ഗൗഡ. ഇരുപത് വര്‍ഷമായി കരുത്തനായ നക്‌സല്‍ നേതാവായി വളര്‍ന്ന് വന്ന വ്യക്തി. ഇരുപതിലേറെ കേസുകളിലും വിക്രം പ്രതിയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കുപ്പുസ്വാമിയുടെ പിന്‍ഗാമിയായാണ് കര്‍ണാടകയിലെ നക്‌സല്‍ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി വിക്രം ഗൗഡ കരുത്തനാകുന്നത്. മൂന്ന് തവണയാണ് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഗൗഡ രക്ഷപ്പെട്ടത്. 2016ല്‍ കേരള പൊലീസ് നടത്തിയ നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്നും ഇദ്ദേഹത്തിന് രക്ഷപ്പെടാനായി. അന്ന് സിപിഐ മാവോയിസ്‌റ്റ് കേന്ദ്രകമ്മിറ്റിയംഗം കൊപ്പം ദേവരാജന്‍, അജിത (കാവേരി) എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.

നക്‌സലിസം വിട്ടുവരുന്നവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ശക്തനായ വിമര്‍ശകനായിരുന്നു വിക്രം ഗൗഡ. ഇത്തരം സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണച്ചിരുന്ന ഗൗരി ലങ്കേഷിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തുന്ന പോസ്‌റ്ററുകളും മറ്റുമായി വിക്രം രംഗത്ത് എത്തിയിരുന്നു.

കര്‍ണാടകയിലെ നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വലിയ വിജയമാണ് ഇദ്ദേഹത്തിന്‍റെ കൊലപാതകം. സംസ്ഥാനത്തെ പ്രത്യേകിച്ച് പശ്ചിമഘട്ടമേഖലയിലെ നക്‌സല്‍ ശൃംഖലയുടെ വേരറുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കര്‍ണാടകയിലെ കുടക് ജില്ലയില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിക്രം ഗൗഡയുടെ സാന്നിധ്യം കര്‍ണാടക പൊലീസ് സ്ഥിരീകരിച്ചിരുന്നു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കുടകിലെ ഒരു ഗ്രാമത്തില്‍ വിക്രം ഗൗഡ ഉള്‍പ്പെട്ട മാവോയിസ്‌റ്റ് സംഘം എത്തി മാവോയിസ്‌റ്റ് ആശയം പ്രചരിപ്പിക്കുകയും നാട്ടുകാരില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങുകയും ചെയ്‌തുവെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍.

തുടര്‍ന്ന് കുടക്, ഹസന്‍ ജില്ലകളോട് ചേര്‍ന്ന് വനമേഖലകളിലേക്ക് കര്‍ണാടക പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മാവോയിസ്‌റ്റ് കബനി ദളത്തിലെ കന്നഡ സംസാരിക്കുന്ന അംഗങ്ങള്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

കേരള പൊലീസ് കഴിഞ്ഞ വര്‍ഷം വിക്രം ഗൗഡ ഉള്‍പ്പെടെ 25 മാവോയിസ്‌റ്റ് അംഗങ്ങള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിക്രം ഗൗഡയ്ക്ക് പുറമെ സുന്ദരി, ജയണ്ണ, വനജാക്ഷി, ലത, സി പി മൊയ്‌തീന്‍, സന്തോഷ്, സോമന്‍, ചന്ദ്രു, ഉണ്ണിമായ, ജിഷ, രവീന്ദ്ര, സുരേഷ് എ എസ്, കവിത, വസന്ത്, വിമല്‍കുമാര്‍, മനോജ്, അനീഷ് ബാബു, ജിഷ എന്നിവരായിരുന്നു ലുക്ക്ഔട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ ചന്ദ്രുവും ഉണ്ണിമായയും കഴിഞ്ഞ നവംബറില്‍ പിടിയിലായിരുന്നു.

Also Read:കര്‍ണാടകയില്‍ നക്‌സല്‍ നേതാവ് ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു, നാല് പേര്‍ രക്ഷപ്പെട്ടു

ABOUT THE AUTHOR

...view details