കേരളം

kerala

ETV Bharat / bharat

അമ്മ അറിയാതെ ഇന്ന് അടിച്ച് കിറുങ്ങാം...; മദ്യകുപ്പി വായിലേക്കാക്കാൻ ശ്രമിച്ച് കുട്ടിക്കുറുമ്പൻ, കൗതുകവും ഭീതിയും വിതച്ച് വീഡിയോ - MUDUMALAI ELEPHANT VIRAL VIDEO

മദ്യക്കുപ്പി വായിലാക്കാന്‍ ശ്രമിക്കുന്ന ആനക്കുട്ടിയുടെ ദൃശ്യം വിനോദ സഞ്ചാരികളുടെ ക്യാമറയിലാണ് പതിഞ്ഞത്.

ELEPHANT TAKES LIQUOR BOTTLE  ELEPHANT TAKES TRASH BOTTLE  ELEPHANT VIRAL VIDEO  LATEST NEWS IN MALAYALAM
Mudumalai Forest Baby Elephant Grab Try To Drink A Waste Alcohol Bottle (ETV Bharat)

By ETV Bharat Kerala Team

Published : Jan 22, 2025, 10:57 AM IST

നീലഗിരി (തമിഴ്‌നാട്):ലോകത്ത് മദ്യപിക്കുന്ന ഒരേയൊരു ജീവി വർഗം മനുഷ്യരാണെന്നാണല്ലോ പറയപ്പെടുന്നത്. എന്നാൽ അത് അങ്ങനെയല്ല. ജന്തുക്കളിലും പക്ഷികളിലും ചിലർ നന്നായി മദ്യപിക്കും. ഇപ്പോഴിതാ മദ്യകുപ്പി തുമ്പി കൈയിൽ പിടിച്ച് അത് വായിലേക്കാക്കാൻ ശ്രമിച്ച് വൈറലായിരിക്കുകയാണ് മുതുമല വനത്തിലെ ആനക്കുട്ടി.

മദ്യക്കുപ്പി വായിലാക്കാൻ ആ കുട്ടിക്കുറുമ്പൻ പരാമാവധി നോക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല. അവസാനം ആ ശ്രമം ഉപേക്ഷിച്ച് പോവുന്ന ദൃശ്യം സോഷ്യൽ മീഡിയിയിൽ വൈറലാണ്. വിനോദ സഞ്ചാരികളുടെ ക്യാമറിയിലാണ് ഈ ദൃശ്യം പതിഞ്ഞത്. വീഡിയോ കണ്ട് കൗതുകം തോന്നിയ അവർ അത് പോസ്‌റ്റ് ചെയ്‌തു.

അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ വനമേഖലയിൽ നിരോധിത പ്ലാസ്‌റ്റിക്കും മദ്യക്കുപ്പികളും മറ്റും വലിച്ചെറിയുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി. നിരവധി വന്യജീവികൾ വിഹരിക്കുന്ന വനപ്രദേശമാണ് മുതുമല. മാത്രമല്ല ദിവസവും ഒട്ടനവധി വിനോദ സഞ്ചാരികളാണ് ഈ മേഖല സന്ദർശിക്കുന്നത്. അവർ വലിച്ചെറിയുന്ന ഭക്ഷണങ്ങൾ, ലഘുഭക്ഷണങ്ങൾ, മദ്യക്കുപ്പികൾ എന്നിവ വന്യമൃഗങ്ങൾക്ക് വലിയ ദോഷം ചെയ്യുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വനംവകുപ്പ് റോഡരികിൽ നിന്ന് പ്ലാസ്‌റ്റിക് മാലിന്യങ്ങളും കുപ്പികളും നീക്കം ചെയ്യുന്നുണ്ടെങ്കിലും, അവർക്ക് പൂർണമായും എല്ലാം നീക്കം ചെയ്യാൻ സാധിക്കുന്നില്ല എന്ന് സാമൂഹിക പ്രവർത്തകർ വ്യക്തമാക്കി. വിനോദ സഞ്ചാരികൾ നിരോധിത പ്ലാസ്‌റ്റിക്, മദ്യക്കുപ്പികൾ എന്നിവ വനപ്രദേശങ്ങളിൽ വലിച്ചെറിയുന്നുണ്ട്. അത് വന്യജീവികൾക്ക് അപകടകരമായ ഒന്നാണെന്ന് അവർ കൂട്ടിച്ചേർത്തു. വന്യജീവികൾ ഇത് ഭക്ഷിക്കാൻ ഇടയാകുകയും അത് അവരുടെ മരണത്തിന് തന്നെ കാരണമാകുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവർത്തകർ അറിയിച്ചു.

ആനക്കുട്ടിയുടെ വൈറൽ വീഡിയോ (ETV Bharat)

അതിനാൽ തന്നെ വനമേഖലയിൽ വിനോദസഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്, ഗ്ലാസ് കുപ്പികൾ എന്നിവ പൂർണമായും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും അഭ്യർഥിച്ചു. അതേസമയം ഈ വനമേഖലയിൽ ആനകളുടെ പാതയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പത്തിലധികം ആഡംബര ഹോട്ടലുകൾ സീൽ ചെയ്‌തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ പരിഗണനയിലാണ്. ഈ വിഷയത്തിൽ ജുഡീഷ്യൽ സംഘങ്ങൾ ആനകളുടെ പാതയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനായി മുതുമല വനമേഖലയിൽ ഇടയ്ക്കിടെ പരിശോധനകൾ നടത്തുന്നുണ്ട്.

Also Read:'ആനബുദ്ധി അപാരം'; ഗേറ്റില്‍ തല കുടുങ്ങിയ കാട്ടാനയെ രക്ഷിക്കുന്ന കൂട്ടുകാരിയുടെ വീഡിയോ...

ABOUT THE AUTHOR

...view details