ദിസ്‌പൂർ: അസമിലെ ജോർഹട്ടിൽ കുളത്തിൽ വീണ ആനകളെ രക്ഷപ്പെടുത്തി നാട്ടുകാർ. ഒരു പിടിയാനയും നാല് കുട്ടിയാനകളുമാണ് കുളത്തിൽ വീണത്. വളരെ ആഴത്തിലുള്ള കുളത്തിലെ ചെളിയില്‍ കുടുങ്ങിയ ആനകളെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാട്ടുകാർ കരയ്‌ക്കെത്തിച്ചത്.
ഗിബ്ബൺ വന്യജീവി സങ്കേതത്തിൽ നിന്നും ഭക്ഷണം തേടിയിറങ്ങിയ കാട്ടാനകളാണ് കുഴിയിൽ വീണത്. ഭക്ഷണം തേടുന്നതിനിടെ പിടിയാനയും കുട്ടിയാനകളും കുളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. കുളത്തിൽ വീണ ആനകളുടെ ശബ്‌ദം കേട്ടാണ് സമീപത്തെ ഗ്രാമവാസികൾ അവരെ സഹായിക്കാനായെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കൊടും തണുപ്പ് പോലും വകവയ്‌ക്കാതെയാണ് ഗ്രാമവാസികൾ ഒരു രാത്രി മുഴുവൻ ആനകളെ കരയ്‌ക്കെത്തിക്കാൻ ശ്രമം നടത്തിയത്. നിരവധി ഉപകരണങ്ങൾ ഉപയോഗിച്ച് കുളത്തിലെ വെള്ളം വറ്റിക്കുകയും ചാലുകൾ രൂപീകരിച്ച് ആനകളെ പുറത്തേക്ക് എത്തിക്കാൻ വഴിയൊരുക്കുകയും ചെയ്‌തിരുന്നു.
അതേസമയം ആനകൾ കുളത്തിലകപ്പെട്ട വിവരം ഗ്രാമവാസികൾ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ വനംവകുപ്പിന്‍റെ പ്രതികരണം വൈകിയാണ് ലഭിച്ചതെന്നും അവർ ഇതിനെതിരെ നടപടിയെടുത്തില്ലെന്നും നാട്ടുകാർ ആരോപിച്ചു. മാത്രമല്ല തങ്ങൾ സമയോചിതമായ ഇടപെടൽ നടത്തിയില്ലായിരുന്നുവെങ്കിൽ, ആനകൾ ചരിഞ്ഞേനെയെന്നും അവർ പറഞ്ഞു.
'കുളത്തിൽ വീണ ആനകളെ രക്ഷപ്പെടുത്തുന്നതിനായി രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ആ മൃഗങ്ങളുടെ ജീവൻ ഞങ്ങളുടെ കൈകളിലായിരുന്നു' എന്ന് ഒരു ഗ്രാമവാസി പറഞ്ഞു.
Also Read:കാടിറങ്ങുന്ന ഒറ്റയാന്‍റെ വിളയാട്ടം; എടക്കരയില്‍ കാട്ടാനശല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍