കേരളം

kerala

ETV Bharat / bharat

'കോൺഗ്രസ് കുടുംബ രാഷ്‌ട്രീയം തുടരുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയാണ്': വിജയ് സിൻഹ - Vijay Sinha on Wayanad Candidature - VIJAY SINHA ON WAYANAD CANDIDATURE

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതിനെതിരെ പ്രതികരണവുമായി ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹ. കോൺഗ്രസ് കുടുംബ രാഷ്‌ട്രീയം തുടരുന്നു. ഇത്തരത്തിലുളള ആളുകളെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

PRIYANKA GANDHIS CANDIDATURE  WAYANAD BY ELECTION  CONGRESS FAMILY POLITICS  വിജയ് സിൻഹ കോണ്‍ഗ്രസിനെ കുറിച്ച്
VIJAY SINHA (ETV Bharat)

By ANI

Published : Jun 18, 2024, 10:06 PM IST

പട്‌ന:കോൺഗ്രസ് കുടുംബ രാഷ്‌ട്രീയം തുടരുന്നുവെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹ. ഉത്തർപ്രദേശിൽ ഒരേ കുടുംബത്തിലെ അര ഡസനോളം ആളുകള്‍ എംപിമാരായി. രാഹുൽ ഗാന്ധി വയനാട്ടില്‍ നിന്ന് പിന്മാറുകയും പകരം പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ പ്രതികരണം.

കോൺഗ്രസ് ഈ രീതി തുടര്‍ന്ന് കൊണ്ടുപോകുകയാണ്. ഈ കുടുംബ രാഷ്‌ട്രീയക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ ശക്തികളുടെ ആയുധമായി മാറിയ ഇവര്‍ കള്ളത്തരങ്ങളിലൂടെയും തെറ്റായ വിവരങ്ങളിലൂടെയും രാജ്യത്തെ ഉത്തരവാദിത്തമുളള സർക്കാരിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

ഇത് എങ്ങനെയാണെന്ന് ഉന്നതതല അന്വേഷണത്തിലൂടെ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള ആളുകള്‍ വയനാട്ടിൽ എന്നല്ല എവിടെ നിന്ന് മത്സരിച്ചാലും പൊതുജനങ്ങൾ മനസിലാക്കുമെന്നും വിജയ് സിൻഹ കൂട്ടിച്ചേര്‍ത്തു.

Also Read:'റായ്‌ബറേലി നിലനിര്‍ത്തും വയനാട് ഒഴിയും': ലോക്‌സഭ സ്‌പീക്കര്‍ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ABOUT THE AUTHOR

...view details