കേരളം

kerala

ETV Bharat / bharat

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാളത്തിലൂടെ പരീക്ഷയണയോട്ടം വിജയകരം; ജമ്മു കശ്‌മീരിന് സ്പെഷ്യൽ വന്ദേഭാരത് - VANDE BHARAT TRIAL RUN SRINAGAR

മൂന്ന് മണിക്കൂറിലാണ് വന്ദേഭാരത് 150 കിലോമീറ്ററിലധികം ദൂരം താണ്ടിയത്.

KATRA TO SRINAGAR VANDE BHARAT  VANDE BHARAT IN SRINAGAR  vande bharat jammu kashmir  vande bharat on highest bridge
Srinagar Railway station (ETV Bharat)

By ETV Bharat Kerala Team

Published : Jan 25, 2025, 6:10 PM IST

ശ്രീനഗർ: ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ റെയില്‍ പാളത്തിലൂടെ വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേഭാരത്. കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള പരീക്ഷണ ഓട്ടമാണ് വന്ദേഭാരത് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്നലെ (ജനുവരി 24) ഡൽഹിയിൽ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിൻ ഉച്ചകഴിഞ്ഞ് ജമ്മുവിൽ എത്തി.

ഇന്ന് രാവിലെ 8 മണിക്ക് കത്ര റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ശ്രീനഗറിലേക്ക് പരീക്ഷണ ഓട്ടം ആരംഭിച്ച വന്ദേ ഭാരത് രാവിലെ 11 മണിയോടെ ശ്രീനഗർ റെയിൽവേ സ്റ്റേഷനിൽ എത്തി. പർവതപാതകളും ദുഷ്‌കരമായ വളവുകളും തിരിവുകളുമുള്ള ജമ്മു ശ്രീനഗര്‍ യാത്രയ്ക്ക് സാധാരണയായി 6 മുതൽ 8 മണിക്കൂർ വരെ എടുക്കും. എന്നാൽ മൂന്ന് മണിക്കൂറിനുള്ളിലാണ് 150 കിലോമീറ്ററിലധികം വരുന്ന ഈ ദൂരം വന്ദേ ഭാരത് താണ്ടിയത്.

ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷന്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 41,000 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയാണ് ഈ റെയില്‍ പാത കടന്നു പോകുന്നത്.

ചെനാബ് നദിയിൽ നിന്ന് 1,178 അടി ഉയരത്തിൽ, ഈഫൽ ടവറിനേക്കാൾ ഉയരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പർവതങ്ങള്‍ തുരന്ന് 100 കിലോമീറ്ററിലധികം വരുന്ന തുരങ്കങ്ങളിലൂടെയും റെയില്‍ പാത കടന്നുപോകുന്നുണ്ട്. ശ്രീനഗര്‍ വന്ദേഭാരതിന്‍റെ പരീക്ഷണം ട്രെയിനുകളുടെ പ്രവർത്തനം കൂടുതൽ അടുപ്പിച്ചതായി ഇന്ത്യൻ റെയിൽവേയുടെ ചീഫ് ഏരിയ മാനേജർ ശ്രീനഗർ സാഖിബ് യൂസഫ് ഇടിവി ഭാരതിനോട് പറഞ്ഞു.

ശ്രീനഗറിൽ എത്തിയ പ്രത്യേക വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ ഉൾഭാഗങ്ങൾ. (ETV Bharat)

കശ്‌മീരിലെ സബ്‌സീറോ കാലാവസ്ഥയ്ക്കായി പ്രത്യേകം രൂപകൽപന ചെയ്‌തതാണ് വന്ദേ ഭാരത് റേക്ക് എന്നും അദ്ദേഹം പറഞ്ഞു. മൈനസ് താപനിലയിൽ മരവിക്കുന്നത് തടയാന്‍ ഹീറ്റിങ് പാഡുകൾ ഉൾപ്പെടെയുള്ള പ്രത്യേക സവിശേഷതകൾ ട്രെയിനിലുണ്ട്. ട്രെയിനിന്‍റെ വിൻഡ്‌ ഷീൽഡുകളിൽ പ്രത്യേകം രൂപകൽപന ചെയ്‌ത ആന്‍റി-ഫ്രോസ്റ്റ് സാങ്കേതിക വിദ്യയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കമ്മിഷണർ റെയിൽവേ സേഫ്റ്റി വേഗത നിയന്ത്രണങ്ങൾ 85 കിലോമീറ്ററായി നിശ്ചയിച്ചിരിക്കുന്നതിനാൽ കശ്‌മീരിലേക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാൻ വന്ദേ ഭാരതിന് കഴിയില്ല. ട്രാക്ക് സ്ഥിരമാകുമ്പോൾ വേഗതയിൽ ക്രമേണ വർദ്ധനവ് സംഭവിക്കുമെന്ന് ഒരു മുതിർന്ന ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥൻ ഇിടവി ഭാരതിനോട് പറഞ്ഞു.

Also Read:ലോക്കോ പൈലറ്റുമാരുടെയും അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരുടെയും നൈപുണ്യ വികസനത്തിന് ഗ്യാന്‍വാപി ആപ്പ് - GYAANVAAPI APP

ABOUT THE AUTHOR

...view details