ബെംഗളൂരു : വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സുപ്രധാന തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം. 700ലധികം അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി എസ്ഐടി. 18 അക്കൗണ്ടുകളിലേക്ക് തുക കൈമാറിയതായി ആയിരുന്നു പ്രാഥമിക നിഗമനം. എന്നാൽ നൂറുകണക്കിന് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി പിന്നീട് കണ്ടെത്തുകയായിരുന്നു.
വാൽമീകി കോർപ്പറേഷൻ്റെ അക്കൗണ്ടിൽ നിന്ന് ഹൈദരാബാദിലെ ഫസ്റ്റ് ഫിനാൻസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (FFCCSL) വിവിധ അക്കൗണ്ടുകളിലേക്ക് 94.73 കോടി രൂപ കൈമാറിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ അറസ്റ്റിലായ സത്യനാരായണ വർമ്മയാണ് മുഖ്യപ്രതി എന്നാണ് വിവരം. ഇയാളുടെ കൂട്ടാളിയായ സായ്തേജ് ഹൈദരാബാദിൽ അറസ്റ്റിലായിരുന്നു.