ന്യൂഡല്‍ഹി:ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ചകൾ പൂര്‍ത്തിയായതായി സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംഗോപാല്‍യാദവ്. ഇതേക്കുറിച്ച് ഉടന്‍ തന്നെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി(Uttar Pradesh seat sharing). കാര്യങ്ങളെല്ലാം ശരിയായ ദിശയില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പതിനാറ് ലോക്സഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു(Samajwadi party). കോണ്‍ഗ്രസിന് 11 സീറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു(Seat sharing). എസ്പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിലെ പതിനാറ് സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേരും അഖിലേഷ് കുടുംബത്തില്‍ നിന്നുള്ളവരാണ്.
ഫിറോസാബാദില്‍ നിന്ന് അക്ഷയ് യാദവും മെയിന്‍പൂരില്‍ നിന്ന് ഡിമ്പിള്‍ യാദവും ബദൂണില്‍ നിന്ന് ധര്‍മ്മേന്ദ്ര യാദവും ജനവിധി തേടുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിലെ പാര്‍ലമെന്റംഗം ഷഫിഖര്‍ റഹ്മാന് ബാര്‍ക്യൂ സംഭലില്‍ നിന്ന് വീണ്ടും ജനവിധി തേടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ധൗരാഹ്രയില്‍ ആനന്ദ് ഭദൗരിയയെ രംഗത്തിറക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഉന്നാവോയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് അനുടണ്ടന്‍ ജനവിധി തേടും. തലസ്ഥാനമായ ലഖ്നൗവില്‍ പാര്‍ട്ടിയുടെ എംഎല്‍എ രവിദാസ് മെഹ്രോത്ര തന്നെ നേരിട്ട് കളത്തിലിറങ്ങും. അംബേദ്ക്കര്‍ നഗറില്‍ മുന്‍ ബിഎസ്പി നേതാവ് കൂടിയായ എംഎല്‍എ ലാല്‍ജി വര്‍മ്മ മത്സരിക്കും.