മീററ്റ് :ഉത്തർപ്രദേശിൽ ദുരഭിമാനത്തിന്‍റെ പേരിൽ 21കാരിയെ അമ്മാവനും ഭാര്യയും ചേർന്ന് ചുട്ടുകൊന്നു. മീററ്റ് ജില്ലയിൽ ഭവൻപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ചിലോറ ഗ്രാമത്തിൽ പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളായ സോനുവിനെയും ഭാര്യ പൂനത്തെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു (honour killing up).
സംഭവം ഇങ്ങനെ :പകുതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് വിവരമറിഞ്ഞ് ഫൊറൻസിക് സംഘത്തോടൊപ്പം പൊലീസ് സംഘം സംഭവസ്ഥലത്തെത്തുകയും കൊലപാതകമെന്ന് സംശയിക്കുകയുമായിരുന്നു.
തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ കൊലപാതകം നടത്തിയ അമ്മാവനെയും അമ്മായിയെയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി ഇരുവരെയും അറസ്‌റ്റ് ചെയ്‌തതായി എസ്‌പി ദേഹത് കമലേഷ് ബഹാദൂർ പറഞ്ഞു.
യുവതിയുടെ പ്രണയബന്ധത്തിൽ രോഷമുണ്ടായിരുന്നതായി പിടിയിലായ പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. ചിലോറ നിവാസികളായ പ്രതികൾ യുവതിയുടെ ഗ്രാമത്തിൽ പോയി ഇരയെ കൂട്ടിക്കൊണ്ടുവന്നതാണെന്നും എസ്‌പി ദേഹത് പറഞ്ഞു.
യുവാവുമായി ബന്ധം വേർപെടുത്താൻ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും ഇര ചെവിക്കൊണ്ടില്ലെന്ന് ചോദ്യം ചെയ്യലിനിടെ പ്രതിയായ സോനു പൊലീസിനോട് പറഞ്ഞു. യുവതിയെ ആദ്യം വീട്ടിൽവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രാമത്തിന് പുറത്ത് ചാണക വറളി കൂട്ടിവച്ച് ഞായറാഴ്‌ച രാത്രിയോടെ കത്തിച്ചതായാണ് പ്രതികൾ പൊലീസിൽ മൊഴി നൽകിയത്.
കേസിൽ വിശദമായ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികളായ സോനുവിനെയും ഭാര്യ പൂനത്തെയും അറസ്‌റ്റ് ചെയ്‌തതെന്ന് എസ്‌പി ദേഹത് കമലേഷ് ബഹാദൂർ പറഞ്ഞു.
ALSO READ:Girl Killed By Father And Brothers അന്യജാതിയില്‍പെട്ട ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു; 17കാരിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരങ്ങളും
17കാരിയെ വെട്ടിക്കൊലപ്പെടുത്തി:ഉത്തർപ്രദേശിലെ കൗസാംബിൽ ആണ്‍ സുഹൃത്തുമായി ഫോണില്‍ സംസാരിച്ചതിന്‍റെ പേരില്‍ 17കാരിയെ കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പ്രതികളായ, പെണ്‍കുട്ടിയുടെ പിതാവ് മന്‍രഖാന്‍, ഇയാളുടെ രണ്ട് സഹോദരങ്ങളായ ഘന്‍ശ്യാം, രാധേശ്യാം എന്നിവരെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചിരുന്നു(Girl Killed By Father And Brothers In UP).