കേന്ദ്ര ബജറ്റ് 2024: വന്ദേ ഭാരത് നിലവാരത്തിലുള്ള 40,000 പുതിയ ബോഗികൾ പ്രഖ്യാപിച്ച് ധനമന്ത്രി - Railway Development in Union Budget
റെയിൽവെ വികസനത്തിന് കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ.
Published : Feb 1, 2024, 1:35 PM IST
|Updated : Feb 1, 2024, 3:59 PM IST
ഡൽഹി : ഇന്ത്യൻ റെയിൽവെയുടെ സുരക്ഷക്കായി കൂടുതൽ പദ്ധതികൾക്ക് തുടക്കം കുറിച്ചെന്ന് 2024 ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ചരക്ക് നീക്കത്തിനായി മൂന്ന് പുതിയ റെയിൽവെ ഇടനാഴികൾ, വന്ദേ ഭാരത് നിലവാരത്തിലുള്ള 40,000 പുതിയ ബോഗികൾ എന്നിവ ബജറ്റില്‍ പ്രഖ്യാപിച്ചു. (n Railway Development in Union Budget ) മെട്രോ വികസനം തുടരുമെന്നും, മെട്രോ റെയിൽ സർവ്വീസ് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.